എം.ടി. വാസുദേവന്‍ നായരെക്കുറിച്ചുള്ള ഈ സീരീസ് വളരെ നന്നായിട്ടൂണ്ട്. എം.ടി. ഇല്ലാത്ത മലയാള സാഹിത്യവും സിനിമയും അചിന്ത്യമാണ്. ആ മഹാനെക്കുറിച്ച് വസ്തുനിഷ്തമായി ഇങ്ങനെയൊരു സീരീസ് തുടങ്ങിയത് വളരെ നന്നായി.
എഴുതിത്തെളിഞ്ഞവരും, എഴുതിത്തുടങ്ങുന്നവരും ദീപ്തമാക്കുന്ന ഈ ബ്ലോഗിന്റെ ഉള്‍കാമ്പുകള്‍ വായനക്കാര്‍ക്ക് ഏറെ ഹൃദ്യമായിരിക്കും എന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്. കഥകളും, കവിതകളും ലേഖനങ്ങളുമൊക്കെനിറഞ്ഞ ഈ പുതിയ മാധ്യമത്തിന്റെ ഗുണവശങ്ങള്‍ അനുവാചകര്‍ക്ക് അനുഗ്രഹമാകും എന്നത് വെറും വാക്കല്ല എന്ന് കരുതുന്നു.
ഇത് ഒരു പ്രതിരോധം കൂടിയാണ്. മലയാളിക്ക് അന്യമാകുന്ന, ഈ ലോകം അറിയാതെപോകുന്ന, നമ്മുടെ ഭാഷയുടെ സജീവത വീണ്ടുമൊരുണര്‍വ്വിലേക്ക് നീങ്ങുവാന്‍ വേണ്ടിയുളള ഒരു ചെറിയ കാല്‍വയ്പ് മാത്രമാണിത്