ലേഖനം നന്നായിലേഖനം നന്നായി. പക്ഷെ സാറേ, ഈ കാര്യങ്ങളൊക്കെ ഈ പറഞ്ഞ പാര്‍ട്ടിക്കാര്‍ക്കു കൂടി തോന്നേണ്ടേ...? നാണമില്ലാത്തവന്റെ ആസനത്തില്‍ വാലുമുളച്ചാല്‍ അതും തണലാക്കുന്ന ഇത്തരക്കരേ നന്നാക്കാന്‍ ഇനി ദൈവം തമ്പുരാന്‍ തന്നെ വിചാരിക്കണം. എവിടെ എന്തു പറയണമെന്നൊ, കേള്‍ക്കുന്ന ആളുകള്‍ മണ്ട്ന്മാരല്ല എന്നുമൊക്കെ വീണ്ടുവിചാരത്തോടെ ചിന്തിക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ അന്യം നിന്നുപോയിരിക്കുന്നു. ഇപ്പോ ആര്‍ക്കും എന്തും എവിടെയും വിളിച്ചു പറയാം. ഉദാ: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. വലിയ ഒരു മനുഷ്യനായി കേരളം അംഗീകരിച്ചിരുന്ന ഈ നടന്‍ ഇപ്പൊള്‍ ഒരു സാധാരണ പാര്‍ട്ടിക്കാരനെപ്പോലെ അധപ്പതിച്ചുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണു കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ബുഷ് ഇറാക്കിനെ ആക്രമിച്ചപ്പോള്‍ "ഷെയിം ഓണ്‍ യൂ ബുഷ്..." എന്ന് കോഴിക്കോട്ടു നടന്ന ഒരു സ്റ്റാര്‍ നൈറ്റില്‍ ഈ മഹാനടന്‍ അലറിവിളിച്ചത് റ്റിവിയിലൊക്കെ കണ്ട് നമ്മള്‍ കോരിത്തരിച്ചതാണ്. എന്നാല്‍ ഇടയ്ക്കിടെ അമേരിക്കയില്‍ പോവുകയും മകനെ അവിടെ പഠിപ്പിക്കുകയും ചെയ്യുന്നതില്‍ ഈ കമ്മ്യൂണിസ്റ്റ് ചിന്താഗതികളൊന്നും കാണുന്നില്ലല്ലൊ സാറേ... അപ്പോള്‍ ഇതൊക്കെ സാധാരണക്കാരുടെ കയ്യടിവാങ്ങിക്കാന്‍ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങളെന്നതിലുപരി ഒരു മൂല്യവും ഇതിലൊന്നും കാണാനില്ല. . വിദ്യാഭ്യാസമുള്ള, ആനുകാലികമായി ചിന്തിയ്ക്കുന്ന, സ്വാര്‍ത്ഥതയില്ലാത്ത ഒരു പുതിയ തലമുറ തുടങ്ങുന്ന ഒരു പുതിയ വ്യവസ്ഥിതിക്കു മാത്രമേ ഇനി നാടു നന്നാക്കാനാവൂ. അല്ലാത്ത ഒരു നാടകങ്ങളും ഈ നാടിനു പ്രയോജനകരമാവില്ല...
Click here for the article
-Saab, Cochin, India