ഒന്നും ചീയാതെ ഇങ്ങനെ പരസ്‌പരം വളമാകാംമമ്മൂട്ടി എന്ന താരത്തിന് അധികകാലം ആയുസ്സില്ല എന്ന തിരച്ചറിവില്‍ നിന്നാണ് ഇത്തരം നാടകങ്ങള്‍ ഉണ്ടാകുന്നത്. മറ്റു യുവജന സംഘടനകളൊന്നുമില്ലാത്തതിനാല്‍ മാത്രം പിഴച്ചുപോകുന്ന സംഘടനയാണ് ഇന്ന് ഡി വൈ എഫ് ഐ. പഴയ പോലെ ചോരയില്‍ മുക്കി വിപ്ലവം രചിച്ചവരുടെ കഥകള്‍ കേട്ടുമടുത്ത് വെറും കുരക്കുന്ന പട്ടിയാണ് അതെന്ന് നാട് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇവര്‍ ഈയടുത്ത കാലത്ത് ഏറ്റെടുത്ത എത്ര ജനകീയ സംഭവങ്ങളുണ്ട് കേരളത്തില്‍. രജനി എസ് ആനന്ദിന്റ പ്രശ്‌നം ഏറ്റെടുത്ത് ഇടതു പക്ഷ കുട്ടി സംഘടനകള്‍ക്ക് കൈ പൊള്ളുകയും ചെയ്‌തു. ആ പഴയ പ്രതാപം നഷ്‌ടപ്പെട്ട സാഹചര്യത്തില്‍ നിന്നു പിഴക്കാനുള്ള കോമാളിത്തരങ്ങളാണ് മമ്മൂട്ടിയെക്കൊണ്ടുവന്നതും മറ്റും. ഏതാണ്ട് അതേ അവസ്ഥയിലേക്ക് എത്താറായ മമ്മൂട്ടി ഒരു ഇടതു പക്ഷക്കാരനാണെന്ന് തെളിയിക്കാനുള്ള അവസരം മുതലെടുത്തു എന്നത് അദ്ദേഹത്തിന്റെ രാഷ്‌ട്രീയം. ശിഷ്‌ടകാലം ഒരു രാജ്യസഭാ എം പി സ്ഥാനമെങ്കിലും കിട്ടിയാല്‍ എന്താ മമ്മൂട്ടിക്ക് അത് പുളിക്കുമോ? ഒന്നും ചീയാതെ പരസ്‌പരം വളമാകുന്ന ഒരു പുതിയ തത്വം.
Click here for the article
-ബി എസ് ബിമിനിത്, കോഴിക്കോട്, ഇന്ത്യ