കഥയില്ലാക്കഥഒരു കഥയില്‍ ഒരു ഗ്രാമത്തിന്റെ മുഴുവന്‍ കഥ കുത്തിനിറയ്ക്കുന്നത് ശരിയല്ല. ഈ കഥ വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു നോവല്‍ തിരക്കുപിടിച്ച് ശ്രദ്ധിക്കാതെ വായിച്ചുപോയപോലെ തോന്നി. ശ്രദ്ധിച്ച് വായിപ്പിക്കാനുള്ള മരുന്ന് ഇതിലുണ്ടെന്നും തോന്നുന്നില്ല. എന്നാണ്‍ നമ്മുടെ കഥാകാരന്മാര്‍ അവര്‍ക്ക് ഒട്ടും പരിചയമില്ലാത്ത ജീവിതങ്ങള്‍ വച്ചുവിളമ്പാന്‍ ശ്രമിക്കുന്നതിനു പകരം, സ്വന്തം ജീവിതത്തിലേക്കു നോക്കി, വായനക്കാരനെ പിടിച്ചിരുത്താന്‍ കഴിവുള്ള കൃതികള്‍ രചിക്കുന്നത്? പുതിയ മലയാളം എഴുത്തുകാരുടെ രചനകള്‍ വായിക്കുമ്പോള്‍ ഏതോ അത്ഭുതലോകത്തിലൂടെ പോകുന്ന പ്രതീതിയാണ്‍. എന്നാല്‍ മാര്‍കേസിനെയൊക്കെപ്പോലെ തികച്ചും അത്ഭുതലോകങ്ങള്‍ സൃഷ്ടിച്ച് വായനക്കാരെ അത്ഭുതപരതന്ത്രരാക്കാനുള്ള കഴിവ് ഇവര്‍ക്കൊന്നും ലേശം ഇല്ലതാനും. നമുക്ക് വേണ്ടത് കഥ പറയാന്‍ കഴിവുള്ളവരെയാണ്‍. ജേര്‍ണലിസ്റ്റുകളെയല്ല.
Click here for the article
-ജോണ്‍ സാം, വെള്ളറട, തിരുവനന്തപുരം