Friday, July 6, 2007

എന്‍ടെ കവിതയുടെ ഭൂമി കയ്യേറിയവരോട്..

എന്‍ടെ കവിതയുടെ ഭൂമി കയ്യേറിയവരോട്..
എനിക്ക് മദ്ധ്യവയസ്സു കഴിഞ്ഞു. ഗുസ്തി പിടിക്കാനുള്ള ആരോഗ്യം ക്ഷയിച്ചു തുടങ്ങിസാര്‍.. .....ആയതിനാല്‍ അതിനൊന്നും ഞാനില്ല. എല്ലാവരും നാളെമുതല്‍ തങ്ങള്‍ക്കുമുമ്പേ എഴുതിയവരുടെ രചനകള്‍ അങ്ങോട്ടുമിങ്ങോട്ടും വാക്കൂകള്‍ മാറ്റിയിട്ട് പുതിയ കവിതകള്‍ എഴുതാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമല്ലോ ഇട്ടിമാളൂ സാറേ....! ഇവിടെ ആര്‍ ആദ്യം രചിച്ചു എന്നത് ഒന്നാമത്തെ പ്രശ്നം. ആശയചോരണത്തിലുപരി കവിതയുടെ ഘടനപോലും ഒന്നാണ്‍.

സാദൃശ്യം ശ്രദ്ധിക്കൂ....

ഞാന്‍ എഴുതി......

"മണ്ണ് വിണ്ണിനിണയാകുന്നത് മഴ പെയ്യുമ്പോഴത്രെ..!"

ഇട്ടിമാളൂ അത് ഇങ്ങനെയാക്കി.....

"വിണ്ണ്‌ മണ്ണിലെത്തി മണ്ണിനു ഇണയായ് തുണയായ്"

ഞാന്‍ എഴുതി...... "ആകാശത്തിന്ടെ ചുംബനം ഭൂമിയുടെ കവിളുകളിലേക്ക്, മെല്ലെ ..മെല്ലെ ... """അനന്തരം"" നെറുകയില്‍ നിന്ന് നെഞ്ജിലേക്ക്."

ഇട്ടിമാളൂ അത് ഇങ്ങനെയാക്കി..... "ആദ്യ ചുംബനം നെറുകയില്‍ """അനന്തരം""" നെറ്റിത്തടത്തില്‍ പളുങ്കുപോല്‍ മഴത്തുള്ളി കാത്തുവെച്ച മൂക്കിന്‍ തുമ്പില്‍ കവിളില്‍ കഴുത്തില്‍�"

(രണ്ടിലും അനന്തരം എന്ന വാക്ക് ഉപയോഗിച്ച സ്ഥാനം പ്രത്യേകം ശ്രദ്ധിക്കുക.)

ഞാന്‍ എഴുതി...... "ഓര്‍ക്കുക... നമ്മളും പണ്ടോരോ മഴത്തുള്ളിയായ്....!"

ഇട്ടിമാളൂ അത് ഇങ്ങനെയാക്കി..... "ഞാനറിയുന്നു ഒരുനാള്‍ ഒരുനാള്‍ ഞാനുമൊരു മഴത്തുള്ളിയില്‍ നിന്നാണ്‌ ഉറവയെടുത്തതെന്ന്‌�"

കൊള്ളാം....ഒരാളുടെ കവിത എടുത്ത് വാക്കുകള്‍ തിരിച്ചും മറിച്ചുമിട്ട് പുതിയകവിത ഉണ്ടാക്കുന്ന പരിപാടി....ഏവര്‍ക്കും പരീക്ഷിച്ചു നോക്കാം... യഥാര്‍ഥഉടമ കണ്ടെന്നാലോഞാന്‍ നിങ്ങളുടെ കവിത കണ്ടിട്ടേയില്ലെന്ന് ആണയിടാം...............ഹ..ഹ....ഹ.... PLEASE SEE THE DISCUSSIONS ABOUT THIS IN MY BLOG:

http://jitheshvakkeel.blogspot.com/2007/07/blog-post_8191.html

എന്ന് സ്വന്തം എസ്. ജിതേഷ്

Click here for the article
-S. Jithesh, Pathanamthitta, Kerala