ഹലോ ജിതേഷ് .. താങ്കള്‍ക്കാണല്ലൊ ഞാന്‍ ആദ്യം മറുപടി പറയണ്ടെ...
"അറിയാന്‍ വേണ്ടി ഞാന്‍ നവംബറില്‍ ബ്ലൊഗ് ചെയ്ത കവിത വായിച്സിരുന്നോ.. ഉണ്ടാവില്ലെന്നറിയാം ... ഞാന്‍ അന്നിങ്ങനെ എഴുതിയിരുന്നു.. സമയമുണ്ടങ്കില്‍ വായിക്കുക.. http://ittimalu.blogspot.com/2006/11/blog-post_23.html "
ഈ കമന്റ് പുഴയില്‍ ഇട്ടത് ഞാന്‍ ആണ്.... ഇയാളുടെ കവിത വായിച്ച് ഞാനെഴുതിയതുമായി സാദൃശ്യം തോന്നിയതുകൊണ്ടാണ്‍ ആ കമന്റ് ഇട്ടതും .. ഞാന്‍ പുഴ വായിക്കാറുണ്ടെങ്കിലും സാധാരണ കമന്റ് ഇടാറില്ല... "കടിച്ചപാമ്പിനെ വരുത്തി ഞാന്‍ വിഷമിറക്കിപ്പിച്ചു".. പുഴയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നതിന്റെ അര്‍ത്ഥം മനസ്സിലായതുമില്ല....
തന്റെ ഭാഷയില്‍ ഞാന്‍ ഇയാളുടെ കവിത കട്ടു.. അതിനെ ഞാന്‍ എന്റേതായി പ്രസിദ്ധീകരിച്ചു എന്നാണല്ലോ... ഇയാളുടെ കവിത ഞാന്‍ വായിച്ചൊ ഇല്ലയോ എന്നു തെളിയിക്കാന്‍ എനിക്ക് വഴികള്‍ ഒന്നുമില്ല.. തനിക്ക് അതു പ്രസിദ്ധീകരിച്ചതിന് തെളിവുകള്‍ ഉണ്ടു താനും.. എന്റെ ഓര്‍മ്മയില്‍ ഞാന്‍ അതു വായിച്ചിട്ടില്ല... താന്‍ പറഞ്ഞ സമാഹാരങ്ങളും ...
ഞാന്‍ തന്റ്റെ കവിത പകര്‍ത്തിയെഴുതി, അങ്ങിനെ ചെയ്തിട്ടുണ്ടെന്ന് തന്റെ അടുത്തു വന്ന് പറയുമെന്ന് വിശ്വസിക്കാന്‍ മാത്രമുള്ള തന്റെ വക്കീല്‍ ബുദ്ധി അപാരം.. അങ്ങിനെയാണൊ "ജിതേഷ് വക്കീല്‍" " കേസ് തെളിയിക്കാറ്.. പിന്നെ അങ്ങിനെ കട്ടെഴുതി പ്രസിദ്ധീകരിക്കാനോ അതില്‍ നിന്ന് പ്രസിദ്ധി നേടാനോ ഉള്ള അവസ്ഥയില്‍ ഇട്ടിമാളു എത്തിയിട്ടുമില്ല.. എത്തുമ്പൊള്‍ അറിയിച്ചേക്കാം..
മറുപടി വൈകിയതില്‍ കാത്തിരുന്നവര്‍ ക്ഷമിക്കുക... പണ്ടു പറഞ്ഞ സാഹചര്യങ്ങള്‍ എല്ലാം നിലനില്‍ക്കുന്നു ... എനിക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കനുള്ള സൌകര്യം വളരെ കുറവാണ്...ഇനിയും വിശദീകരണം ആവശ്യമുണ്ടോ?
Click here for the article
-Unicodan, Kerala, India