Tuesday, July 10, 2007

രണ്ടാമൂഴം.. കൊണ്ടുഴിയും

രണ്ടാമൂഴം.. കൊണ്ടുഴിയും
ന്യൂനപക്ഷപദവികൊണ്ട്‌ കിട്ടുന്ന പലതിനും ഇന്ന് അര്‍ഹത നഷ്ടപ്പെട്ടിരിയ്ക്കുന്നു എന്ന സത്യം പലരും അംഗീകരിക്കേണ്ട സമയമായിരിയ്ക്കുന്നു. പക്ഷെ, അത്തരം അവകാശങ്ങളെയോ അതുപയോഗിച്ചുണ്ടാക്കുന്ന ധനത്തെയോ സംബദ്ധിച്ച്‌ എന്തെങ്കിലും സംശയം വന്നാല്‍ ഉടന്‍ ഭീഷണിയും ഇടയലേഖനങ്ങളുമായി ചാടിപ്പുറപ്പെടുന്നത്‌ കണ്ട്‌ ആരും ഭയപ്പെടാന്‍ പോകുന്നില്ലെന്ന് ഇവര്‍ മനസ്സിലാക്കിയാല്‍ നന്ന്. സ്വന്തം സമുദായത്തിന്റെ പാവപ്പെട്ടവരെയെല്ലാം വിസ്മരിച്ച്‌ കഴിഞ്ഞ ഇവര്‍ക്ക്‌ പൊള്ളുന്ന ചില യാഥാര്‍ഥ്യങ്ങള്‍ (ഡിവൈന്‍ ധ്യാനകേന്ദ്രം, അഭയകേസ്‌, സ്വാശ്രയസ്ഥാപനനിയമം) അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ വികാരപ്രകടനങ്ങളും വിസ്മരിയ്ക്കലും ഇഷ്ടം പോലെ തിരഞ്ഞെടുക്കാം... പക്ഷെ, ഇനി ഒരു വിമോചനസമരം എന്ന് സ്വപ്നം കാണുന്നവര്‍ക്ക്‌ ആദ്യം കിട്ടുന്ന തൊഴി സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെയായിരിയ്ക്കും... നാട്ടുകാരുടെയും അധികാരികളുടേയും വിഹിതം പുറകേയും...

Click here for the article
-സൂര്യോദയം, Kerala, India