കഥയെവിടെ?ഈ ഓര്‍ക്കുട്ട് കഥയില്‍ കഥയെവിടെ? കുഞ്ഞാമിന എന്നൊരൊറ്റ പേര് വായിച്ചപ്പോള്‍ തന്നെ കഥ മതിയാക്കി മടങ്ങാനിരുന്നതാണ്. കാരണം നെയ്ച്ചോറ്, പത്തിരി, ബീഫ് കറി,അങ്ങിനെ സിഗ്നേച്ചര്‍ ലാംഗ്വേജും വായില്‍ തിരുകിച്ച് ഒരു പെടപെടച്ചാല്‍ കഥയായി എന്നത് മടുപ്പിക്കുന്നുണ്ട് ഇക്കാലത്ത്, ഇവിടേം അതുപോലെ തന്നെ.പിന്നെ ആകാംക്ഷ തോന്നിയത് ഓര്‍ക്കുട്ടിനെ ഏത് രീതിയിലാണ് കഥയില്‍ വായിക്കപ്പെടുന്നതെന്നറിയിരുന്നു.കുഞ്ഞാമിനയ്ക്ക് ബര്‍ഗര്‍ കൊടുക്കുക വഴി സാമ്രാജ്യത്ത്വത്തിന്റെ അധിനിവേശം ഓര്‍ക്കുട്ട് വഴി വരുന്നുവെന്ന് ധ്വനിപ്പിക്കാനാണോ ശ്രമിച്ചിരിക്കുന്നത്. അതോ ഓര്‍ക്കുട്ട് എന്നൊരു സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ ഫേക് ഐഡികള്‍ മാത്രേ ഉള്ളൂവെന്നോ? കഥ തീരെ ഇഷ്ടമായില്ല. ഈ കഥ നന്നാക്കിയാലും നന്നാവില്ല കഥാകൃത്തില്‍ സര്‍ഗ്ഗാത്മകത ഇല്ലായെങ്കില്‍, അതൊട്ട് ഉണ്ടാക്കാനുമാവില്ല.
Click here for the article
-ഇബ്രു മുഹമ്മദ്., മോട്ടോര്‍ സിറ്റി, ദുബൈ