Wednesday, August 15, 2007

കമന്റ് #2 യുണീക്കോഡില്‍

കമന്റ് #2 യുണീക്കോഡില്‍
അടിയന്തിരാവസ്ഥയും പ്രസിഡന്റ്‌ തിരഞ്ഞെടുപ്പും പൗരാവകാശങ്ങള്‍ പാടെ നിഷേധിച്ച അടിയന്തിരാവസ്ഥയുടെ 32-ാ‍മത്‌ വാര്‍ഷികമാണ്‌ ജൂണ്‍ 26ന്‌. പ്രസിഡന്റ്‌ തിരഞ്ഞെടുപ്പും അടിയന്തിരാവസ്ഥയും ഒരുമിച്ച്‌ ചിന്തിക്കേണ്ടതായ വിഷയമാണെന്ന്‌ തോന്നുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തില്‍ കണ്ണുമടച്ച്‌ ഒപ്പിട്ടുകൊടുക്കുന്ന പ്രസിഡന്റ്‌ ഫക്രുദ്ദീന്‍ അലി അഹമ്മദ്‌ കുളിമുറിയില്‍ നിന്നും തല പുറത്തേക്കു നീട്ടി ്ര‍�അി‍്യ‍ ാ‍ീ‍ൃ‍ല യശഹഹെ‍�്യ‍ൂ എന്നു ചോദിക്കുന്ന അബു എബ്രഹാമിന്റെ പ്രസിദ്ധമായ കാര്‍ട്ടൂണ്‍ നല്‍കുന്ന സന്ദേശം പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ തികച്ചും യോഗ്യനായ വ്യക്തി സമാദരണീയനായ നമ്മുടെ ഇപ്പോഴത്തെ പ്രസിഡന്റ്‌ ഡോ.കലാം തന്നെയാണെന്നാണ്‌. ജനങ്ങള്‍ പ്രസിഡന്റിനെ നേരിട്ട്‌ തിരഞ്ഞടുക്കുകയാണെങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുമെന്നതില്‍ സംശയമില്ല. പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രതിഭാ പട്ടേലിന്റെ യോഗ്യത അത്ര മികവുറ്റതല്ല. സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ടി തീരുമാനമുണ്ടായപ്പോള്‍ അവരുടെ ആദ്യത്തെ പ്രതികരണം ഞാന്‍ സോണിയാ ഗാന്ധിയോട്‌ കടപ്പെട്ടിരിക്കുന്നു എന്നാണ്‌. രാജ്യത്തോടോ ജനങ്ങളോടോ എന്നല്ല. ഈ പ്രതികരണം തന്നെയാണ്‌ അവരുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള അയോഗ്യതയും. മത്സരം ഒഴിവാക്കി സമവായത്തിലൂടെ കലാമിനെപ്പോലെ സര്‍വ സമ്മതനായ ഒരു പ്രതിഭയെ കണ്ടെത്താന്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കേണ്ടതായിരുന്നു

Click here for the article
-പുഴ.കോം സപ്പോര്‍ട്ട്, ആലുവാ, കേരളം