Friday, August 24, 2007

വര്žണ്ണക്കാഴ്ച്ചകള്ž

വര്‍ണ്ണക്കാഴ്ച്ചകള്‍
ബ്ലോഗില്‍ കിട്ടുന്ന ലിങ്കില്‍ നിന്ന് ലേഖനങ്ങളിലെത്തുമ്പോള്‍ വായിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫോണ്ട് സ്ഥാപിച്ചതിനു ശേഷവും. എന്നാല്‍ പുഴയില്‍നിന്ന് മറ്റുപലതും വായിക്കാന്‍ സാധിക്കുന്നുമുണ്ട്. [എന്താണ് പ്രശ്നമെന്ന് മനസ്സിലാവുന്നില്ല] ജന്മസിദ്ധമായ മടികളഞ്ഞ് ഇന്നു പുഴവഴിതന്നെ തപ്പിപ്പിടിച്ച് കയറി. ലേഖനങ്ങളെല്ലാം വായിച്ചു.

നന്നായിരിക്കുന്നു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല എന്നറിയാം. പ്രകൃതിയുടെ താളത്തിനനുസരിച്ച് സാമൂഹ്യജീവിതത്തില്‍ (തൊഴില്‍ വസ്ത്രധാരണം വാസസ്ഥലത്തിന്റെ തിരഞ്ഞെടുപ്പ്) വരുന്ന ഭാവഭേദങ്ങളും കുടുംബത്തിനുള്ളില്‍ ജീവിതക്രമീകരണത്തില്‍ വരുന്ന സൂക്ഷ്മവ്യതിയാനങ്ങളുമെല്ലാം വര്‍ണ്ണചിത്രങ്ങളാകുന്ന വരികള്‍. എല്ലാറ്റിനുമൊടുവില്‍ (ഏതോ ഒരുകുറിപ്പിലൊഴികെ)ജീവിതത്തിന്റെ ചലനമാപകമാകുന്നത് അമ്മയും മക്കളും തമ്മിലുള്ള ഹൃദയസംവാദമാണ്. അര്‍ത്ഥപൂര്‍ണമായ ജീവിതവീക്ഷണത്തിനുമപ്പുറം തുടിക്കുന്ന ജീവന്‍ കാണിച്ചുതരുന്നു ആ നിമിഷങ്ങള്‍. വാനില്‍ നിന്നു മുഖം നോക്കി സരസ്സിലേക്ക് തെന്നിവീഴുന്ന മേഘം പോലെ ദര്‍ശനം കവിതയിലേക്ക് വഴുതിവീഴുന്നുണ്ടിടക്കിടെ. ഇനിയെന്തു പറയാന്‍... നിങ്ങള്‍ സംസാരിക്കുന്ന ഭാഷ എന്റേതുമായതു പുണ്യം!!!

ഏറ്റവുമിഷ്ടമായ ജീവിതചിത്രം: ഒളിച്ചുകളിക്കിടയില്‍ കണ്ടുപിടിക്കപ്പെട്ട അമ്മയെ കാണുന്നില്ലെന്ന് ഭാവിച്ച് അതിനനുവദിക്കാത്ത ഏട്ടനോട് കലഹിക്കുന്ന കുഞ്ഞുണ്ണി [April]. കണ്ണുനിറഞ്ഞതെന്തോ?

Click here for the article
-മനു, റോം, ഇറ്റലി