Monday, August 13, 2007

ഇത് ഒരു കണ്ണാടി പ്രതിഷ്ഠ

ഇത്‍ ഒരു കണ്ണാടി പ്രതിഷ്ഠ
ജനാധിപത്യപരമായ ഹിംസയാണ്‍ മിറര്‍ സ്കാനിണ്റ്റെ ലക്ഷ്യം. പംക്തിയുടെ അതേ സ്പിരിറ്റില്‍ അതിണ്റ്റെ വായനക്കാരും പ്രതികരിക്കുന്നുവെന്നത്‍ ഈ പംക്തി വളര്‍ന്ന്‍ പക്വമായിരിക്കുന്നു എന്നതിണ്റ്റെ ലക്ഷണമാണ്‍. അതില്‍ എനിക്ക്‍ ചാരിതാര്‍ഥ്യമുണ്ട്‍. എഴുത്തുക്കാരുടെയും സാംസ്ക്കാരിക/ രാഷ്ട്രീയ പ്രവര്‍ത്തകണ്റ്റെയും വ്യക്തി/പൊതുജീവിതത്തെപ്പറ്റിയും സര്‍ഗാത്മക ജീവിതത്തെപ്പറ്റിയും അടഞ്ഞ ധാരണകളാണ്‍ മലയാളിക്കുള്ളത്‍. എഴുത്തിലും ജീവിതത്തിലും ഇന്നയിന്ന അളവുകോലും മൂല്യബോധവുമുള്ളവരയിരിക്കണം എം. മുകുന്ദനെന്നൊ മമ്മൂട്ടിയെന്നോ ഈ പംക്തി സ്കയില്‍ ഒന്നും വെച്ചിട്ടില്ല. മറിച്ച്‍ അരാചകത്വമാണ്‍ സര്‍ഗത്മകതയോട്‍ ഏറെ അടുത്തുനില്‍ക്കുന്നതെന്ന ബോധ്യവുമുണ്ട്‍. ടി. പദ്മനാഭണ്റ്റെ കഥയെ വിമര്‍ശിക്കുമ്പോള്‍ കഥയിലൂടെ രൂപപ്പെട്ടുവന്ന പദ്മനാഭന്‍ എന്ന കഥാകൃത്തിനെക്കൂടി വിമര്‍ശിക്കേണ്ടിവരും. പുതിയകാലത്ത്‍ അപ്രസക്തമാണെന്നറിഞ്ഞിട്ടും തണ്റ്റെ കഥക്ക്‍ പ്രസക്തിയുണ്ടാക്കാന്‍ അദ്ദേഹം നടത്തുന്ന സാഹിത്യബാഹ്യമായ പരിശ്രമങ്ങളെയും വിമര്‍ശിക്കേണ്ടിവരും. ഇത്തരമൊരു വിമര്‍ശനപദ്ധതിയെയാണ്‍ ചില വായനക്കാരെങ്കിലും വ്യക്തിവിമര്‍ശനമായി ആരോപിക്കുന്നത്‍. എം. എന്‍ വിജയന്‍, ഒ. എന്‍. വി, സുഗതകുമാരി, എം. മുകുന്ദന്‍,സച്ചിദാനന്ദന്‍ തുടങ്ങിയവരെല്ലാം ഈ പംക്തി ഈ അടിസ്ഥാനത്തിലാണ്‍ വായിക്കുന്നത്‍. ഈ പംക്തിയിലെ വിമര്‍ശനങ്ങളെ സാധൂകരിക്കുംവിധം മലയളിയുടെ ധൈഷണികജീവിതം ഇന്ന്‍ വലിയ അഭ്യാസമായി മാറിക്കൊണ്ടിരിക്കുന്നു. പാല നാരായണന്‍ നായരെ കേരള നെരൂദ എന്ന്‍ വിശേഷിപ്പിച്ച ഒരു ബുദ്ധിജീവി സാംസ്കാരിക മന്ത്രിയായി മലയാളിയെ ഭരിക്കുന്നത്‍ അതുകൊണ്ടാണ്‍. ഇത്തരത്തില്‍ പൊതുബോധം ദുരുദ്ദേശ്യത്തോടെ സൃഷ്ടിച്ചെടുക്കുന്ന ബിംബങ്ങള്‍ തകര്‍ക്കപ്പെടേണ്ടതുതന്നെയാണ്‍. അതാതിണ്റ്റെ യഥാര്‍ഥ സ്വത്വം തേടിയുള്ള അന്വേഷണം വായനക്കാരണ്റ്റെ ബാധ്യതയുമാണ്‍. വായനക്കാരെ പേടിക്കുന്ന എഴുത്തുക്കാരാണ്‍ ലോകത്തെവിടെയും; ഇവിടെ മാത്രമെയുള്ളൂ എഴുത്തുകാരെ പേടിക്കുന്ന വായനക്കാര്‍. പത്രപ്രവര്‍ത്തനത്തില്‍, പ്രത്യേകിച്ച്‍ മാഗസിന്‍ ജേര്‍ണലിസത്തില്‍ ഒരു ദശബ്ധക്കാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എനിക്ക്‍ ആ കുപ്പതൊട്ടി ഒന്നു തുറക്കാന്‍പോലും കഴിഞ്ഞിട്ടില്ല. ഈ പംക്തിയിലെ ഒരു വാക്കുപോലും നിഷേധിക്കനാവാത്തവിധം ദുര്‍ഗന്ധം പരമയാഥാര്‍ഥ്യമാകുന്നു. ഈ പ്രതികരണങ്ങള്‍ കൂടാതെ മറ്റ്‍ നിരവധി വയനക്കാരും പ്രമുഖ എഴുത്തുകാരും പത്രപ്രവര്‍ത്തകരും ഈ പംക്തിയെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്‍. എണ്റ്റെ പേര്‍സണല്‍ മെയില്‍ ബോക്സ്‍ ഞനെഴുതുന്നതിലും എത്രയോ ശക്തമായ മിറര്‍ സ്കാനാകുന്നു പലപ്പോഴും. ഇത്തരം ജാഗ്രതയുള്ള വായനക്കാര്‍ക്കുമുന്നില്‍ വ്യക്തിവിമര്‍ശം വിലപ്പോവില്ലെന്നു ബോധ്യമുണ്ട്‍ എനിക്കും.

Click here for the article
-പി. ശശീധരന്‍ , aluva, kochi