Thursday, August 23, 2007

വീണ്ടും ഫാരിസ് ജയിച്ചു!

വീണ്ടും ഫാരിസ് ജയിച്ചു!
�ഇത് ചില ചൂണ്ടി കാട്ടലുകളാണ്. അതില്‍ ശരിയും തെറ്റുകളും ഉണ്ടാകാം. ഇതിലെ നീരീക്ഷണങ്ങള്‍ ചില ചര്‍ച്ചകള്‍ക്ക് വഴി തുറക്കണം എന്നാണ് ആഗ്രഹം. ഇതൊരു പോരാട്ടമൊന്നുമല്ല. മറിച്ച് ചില സംശയങ്ങളും ആ സംശയങ്ങള്‍ ഉണ്ടാക്കിയ അനുഭവങ്ങളുമാണ്. അതു ശരിയൊ തെറ്റൊ എന്നു സ്ഥീരീകരിക്കപ്പെടുന്നത് വായനക്കാരുടെ മനസിലാണ്..........�

പത്രധര്‍മ്മം എന്നാല്‍ സത്യത്തില്‍ ഇതിലെ ശരികളെ ചൂണ്ടിക്കാണിച്ചുതരിക എന്നല്ലേ. അല്ലാതെ വായനക്കാരുടെ മനസില്‍ സ്ഥിരീകരിക്കപ്പെടുന്നതെങ്ങിനെ? അവരുടെ ഭാവനയ്ക്ക് അനുസരിച്ചോ? എങ്കില്‍ ഫാരിസ് പറഞ്ഞപോലെ നിങ്ങളും ശീതീകരീച്ച മുറിയിലിരുന്ന് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നില്ല.

ഒരാള്‍ ഈ നിലപാടുകള്‍ വായിച്ചുകഴിയുമ്പോള്‍ ഇത് സത്യമാണോ അന്വേഷിച്ചു പോകണോ? ആ സത്യം നിങ്ങള്‍ തന്നെയല്ലേ പറയേണ്ടത്. വായനക്കാരന് അതിന്റെ നേര് തേടി മേജര്‍ രവിയെ (ഉദാ:) തേടി പോകേണ്ടിവരുമല്ലോ? അല്ലെങ്കില്‍ രാജീവ് ഗാന്ധിവധത്തിന്റെ ഫയല്‍ പരിശോധിക്കേണ്ടി വരുമല്ലോ. അപ്പോ പിന്നെ മാധ്യമങ്ങള്‍ എന്തിന്.? എഡിറ്റര്‍ എന്നു വച്ച് കമന്റുകണ്ടു അതുകൊണ്ട് ചോദിച്ചതാണ്. ഒ. എന്‍. വിയെ യും മറ്റും അപമാനിക്കലാണ് ഇത്.

സത്യം പറയാമല്ലോ ഈ വക പംക്തികളോട് എതിര്‍പ്പും അമര്‍ഷവും ഉണ്ട്. ഇത്രയും സഭ്യമായി പേര് വച്ച് എഴുതിയത് കഴിവുകേടായിക്കാണരുത്..!

Click here for the article
-സാല്‍ജോ, നെടുംങ്കണ്ടം, ഇന്ത്യ