Wednesday, September 26, 2007

മലയാളം/കേരള വാര്‍ത്തകളും കൃതികളും -- ASCII Malayalam content converted to Unicode

കേരള/മലയാളം വിഷയങ്ങളില്‍ വെബ്ബില്‍ പ്രസിദ്ധീകൃതമായിട്ടുള്ള പുതിയ സൃഷ്ടികളുടെ തലക്കെട്ടുകള്‍ മലയാളം യുണീക്കോഡില്‍ ലിസ്റ്റ് ചെയ്യുന്ന ഒരു സൈറ്റ് പുഴ.കോം പരീക്ഷണാര്‍ത്ഥം തുടങ്ങിയിട്ടുണ്ട്. മാതൃഭൂമി, മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ തലക്കെട്ടും, MSN, യാഹൂ മലയാളം എന്നീ സൈറ്റുകളിലെ ഫീഡുമാണ് തല്‍ക്കാലം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടൂള്ളത്.
 
ബ്ലോഗുകളും പുഴ.കോം പോലുള്ള മറ്റു സൈറ്റുകളിലെ കൃതികളും അടുത്ത വേര്‍ഷനില്‍ ഉള്‍പ്പെടുത്തും. RSS Feed ഭാവി വേര്‍ഷനില്‍ ഉണ്ടായിരിക്കും.
 
ASCII, Unicode വ്യത്യാസമില്ലാതെ എല്ലാത്തരത്തിലുള്ള മലയാളം കൃതികളുടെ സൂചികയാണ്  ഉണ്ടാക്കുകയാണ് ഉദ്ദേശം.
 
http://www.puzha.com/puzha/news/malayalam-news.php സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുക.
 
പുഴ മാഗസിന്റെ RSS Feed : http://feeds.feedburner.com/puzha-magazine
പുഴയിലെ വായനക്കാരുടെ അഭിപ്രായങ്ങളുടെ RSS Feed: http://www.puzha.com/puzha/rss/rss-comments.xml
 
പുഴ.കോം പ്രവര്‍ത്തകര്‍ ‌@‌ആലുവാ