Sunday, September 30, 2007

വിമര്‍ശനക്കോമരം

വിമര്‍ശനക്കോമരം
സത്യത്തില്‍ ഒരാളുടെ സംസ്കാരത്തിനെയോ കുടുംബത്തിനേയോ അയാളുടെ തന്തയേയും തള്ളയേയുമോ തെറിവിളിച്ചാലും ഒന്നും സംഭവിക്കില്ല, അനില്‍ പറഞ്ഞതു പോലെ അങ്ങനെ ഉരുകിപ്പോകുന്നതൊന്നുമല്ലല്ലോ അവരൊന്നും ;) ദൈവത്തിന്റെ മേലും ഇടയ്ക്ക് കുതിരകേറാവുന്നതാണ്, ഒരു ദൈവപുത്രനെ തന്തയില്ലാത്തവന്‍ എന്നൊരു അവിശ്വാസി വിളിച്ചാല്‍ എന്താണല്ലേ? ആത്യന്തികമായി അവിശ്വാസി അയാള്‍ക്കു ദുഷിപ്പെന്നു തോന്നുന്നതിനെ വിമര്‍ശിക്കുകയാണല്ലോ, അതിലല്പം സംസ്കാരം കുറഞ്ഞാലും പ്രശ്നമില്ല.

�നെയിം‌കാളിങ്� ന്റെ ഒരു സ്കൂള്‍ ലെവല്‍ പയ്യന്‍ മാത്രമാണ് ശശിധരന്‍.പി വിമര്‍ശനകലയില്‍, സ്കൂളിന്റെ മൂത്രപ്പുരയാണ് അയാള്‍ക്ക് ഇഷ്ടസ്ഥലം, �പണ്ടേതോ നായരുടെ തല്ലുകൊണ്ടതിന്റെ� ചൊരുക്കുമായപ്പോള്‍ പുഴയെ മൂത്രപ്പുരയാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഈ വിമര്‍ശനങ്ങളുടെ തമ്പുരാന്‍.

കേരളത്തിലെ സകല ആഴ്ചപ്പതിപ്പും മഹാന്‍ വായിക്കുന്നുണ്ട്, നല്ല കാര്യമാണ്, അവയൊക്കെ നിലനിന്നുപോകണമെന്നാണ് ഈയുള്ളവന്റെ ആഗ്രഹം. ഇത്ര പരത്തി എഴുതിയിട്ടും, ഒരു സാഹിത്യരൂപത്തിനെ കുറിച്ചുപോലും തികച്ച് നാലുവരി നിരീക്ഷണം പോലും നടത്തുവാന്‍ ഈ കക്ഷിക്ക് കഴിഞ്ഞിട്ടില്ല (ഷിഹാബുദീന്റെ സാന്നിദ്ധ്യത്തെ കുറിച്ചു പറഞ്ഞെങ്കിലും, അതിനെ സാധൂകരിക്കുന്ന ഒരു വരി പോലും ഇല്ലെന്ന് ശ്രദ്ധേയം)

പുഴയ്ക്കൊരു നല്ല കോതയെ (അതൊരു സ്ത്രീലിംഗ - ലിംഗത്തില്‍ പിടിച്ച് കയറി തെറ്റിദ്ധരിക്കല്ലേ - പദമല്ലേ? പുരുഷലിംഗം കോന്തന്‍ എന്നായാലോ) കിട്ടിയിട്ടുണ്ട്, വായേല്‍ തോന്നുന്നതെല്ലാം കോതയ്ക്ക് പാട്ടാണ്. സുവിരാജ് കത്രിക എവിടെ മറന്നുവച്ചു?

Click here for the article
-രാജ് , ദുബൈ, ദുബൈ