Saturday, September 22, 2007

മനോഹരമായ എഴുത്ത്

മനോഹരമായ എഴുത്ത്
മമ്മു തന്റെ ഗള്‍ഫ് അനുഭവങ്ങളെക്കുറിച്ച് എഴുതുന്നതൊന്നും മനസ്സില്‍ നിന്ന് പോകുന്നില്ല. മനോഹരമായ ശൈലി. ഗള്‍ഫില്‍ നിന്ന് വരുന്ന ബ്ലോഗുകളില്‍ അവിടെ ജോലി ചെയ്യുന്ന എക്സിക്യൂട്ടീവുമാരുടെ നേരമ്പോക്കുകളും നാട്ടില്‍ അവര്‍ ചെയ്ത വീരശൂരപരാക്രമങ്ങളുടെ വിവരണങ്ങള്‍ ആണ്‍ മുഴുവന്‍. ജീവിതത്തിലെ യാഥാര്‍ത്യങ്ങളുമായി പുലബന്ധമില്ലാത്ത, അതിന്നെ നിസ്സാരവല്‍ക്കരിക്കുന്ന സൃഷ്ടികളാണ്‍ അവ പൊതുവെ.

മമ്മുവിന്റെ ഓര്‍മ്മകളുടെ ഓരോ ഭാഗങ്ങള്‍ വായിക്കുമ്പോഴും നാട്ടിലെ കുടും‌ബാംഗങ്ങള്‍ക്കുവേണ്ടി ഗള്‍ഫില്‍ ചോരനീരാക്കുന്ന മലയാളി സഹോദരങ്ങളെക്കുറിച്ചോര്‍ത്ത് കുറച്ചുസമയമെങ്കിലും ചങ്കുപിടക്കാറുണ്ട്. ഒരു കലാസൃഷ്ടിയുടെ യഥാര്‍ത്ഥ വിജയങ്ങളിലൊന്നില്‍ അത്തരം impact ഉണ്ടാക്കലാണെന്നു തോന്നുന്നു. മമ്മു അങ്ങനെ ഒരു പ്രവാസിയുടെ ജീവിതത്തെ പുറം‌ലോകത്തിന്‍ കാണിച്ചുകോടുക്കുന്നതില്‍ ശരിക്കും വിജയിക്കുന്നുമുണ്ട്.

അടുത്തലക്കത്തിനായി കാത്തിരിക്കുന്നു. അതുപോലെ മമ്മു ഇപ്പോല്‍ എവിടെയാണ്‍ ഉള്ളത് എന്ന് അറിയുന്നതില്‍ താല്പര്യവുമുണ്ട്.

Click here for the article
-തോമസ്, സാന്‍ ഹോസെ, കാലിഫോര്‍ണിയ