Sunday, October 14, 2007

പമ്മി വന്ന ശശിധരžനോ ഓ വീ വിജയനോ?

പമ്മി വന്ന ശശിധര‍നോ ഓ വീ വിജയനോ?

(വിലാപഗാനം)

എം. കൃഷ്ണന്‍ നായരില്‍ നിന്നും ഒ.വി വിജയനിലേയ്ക്കുള്ള മലയാളഭാഷയുടെ വളര്‍ച്ച; ഇനിയതെന്നാണാവോ പമ്മനിലേയ്ക്കു പിളരുക!. �ഭ്രാന്തന്‍� ഏയ്, ശശിധരനെ വിളിച്ചതല്ലട്ടൊ. ആരാണ്ടോ എഴുതിയ നോവലിന്റെ പേരല്ലേ അത്.
ഒ.വി വിജയന്‍ ധര്‍മ്മപുരാണത്തില്‍ ആരെക്കാളും �ഗ്രേറ്റായി� അശ്ലീലം പ്രയോഗിച്ചൂന്നാ കേട്ടേ. പാവം പമ്മന്‍ പോലും ശൂ...ഠോ!. ഏയ് ഇതൊന്നും കേട്ടൂന്നുപോലും പറയാന്‍ പാടില്ല. അതാ ധര്‍മ്മം. അതാ പുരാണം. ശശിധരന്‍ ഈ പുരാണംതിരുത്താന്‍ വന്നതാണെന്നൊന്നും ആദ്യഘട്ടത്തില്‍ തോന്നിയിരുന്നില്ല.
ഒരു പാവം മമ്മൂട്ടിവിരോധി. മമ്മൂട്ടിയോട് അസൂയ തൊന്നാത്തവര്‍ ചുരുക്കം.എന്താ പുള്ളീടൊരു ഗെറ്റപ്പ്. (എനിക്കിത്തിരി ഗ്ലാമറുണ്ടായിട്ടുകൂടി മമ്മൂട്ടിക്കു ഡാന്‍സറിയില്ലേ കൂയ് എന്നു കൂട്ടത്തോട് ഞാന്‍ കുറ്റം പറയാറുണ്ട്. അതിന്റെ ഗുട്ടന്‍സെന്താണാവോ! തിരിച്ചു നിനക്കു ഡാന്‍സറിയാമോന്നു ചോദിച്ചാല്‍
തിത്തിത്തെയ് തരികിടതെയ്. ) എന്നാല്‍ താനൊരു നടനല്ലല്ലോന്ന്
ശശിധരന്‍ തര്‍ക്കിച്ചേക്കാം. ശരിയാണാശാനേ, നടനല്ലാത്തോര്‍ക്ക് തുള്ളല്‍ അറിയണോന്ന് ആരും പറയില്ല. പകരം തുള്ളല്‍പനി വരണ്ടാന്ന്
പറയാന്‍ പറ്റുമോ? ഡോക്ടര്‍ പ്ലീസ്........
ശശിധരന്റെ യാഹൂ മെയില്‍ ഐ ഡിയെ ഒന്നു പരിശോധിക്കൂ.
എന്തോരം തെറിവിളിയാ ആ പാവം എം.ഐ.ഡി കേട്ടേക്കണേ.
എക്സ്ക്യൂസ് മീ.....; സി.ഐ.ഡി.... ശശിധരന്‍ ആരെന്നറിയാനുള്ള പരിശോധനകള്‍ഇനിയെങ്കിലും അവസാനിപ്പിക്കൂ. പുഴയുടെ പത്രാധിപര്‍ ഒരിക്കല്‍ മറുപടി തന്നതല്ലേ.
വാളെടുത്തവന്‍ വാളാലെ. വാളു കൊടുത്തവനും എടുപ്പിച്ചവനുമോ?
അയ്യൊ വാളല്ലല്ലൊ! കമ്പിപ്പാരയല്ലേ? ഇതൊരു പാരയല്ല കേട്ടോ. എന്റെ
സ്ഥിരബോധം നഷ്ടപ്പെട്ടെന്നാ തൊന്നണേ. അത്തരം നഷ്ടബോധമുള്ളവര്‍
ഈ അമുല്യ സ്ഥലത്ത് ഇത്തരം ഗോഷ്ട്ടിപ്പുകള്‍ പടച്ചുവിടരുതെന്ന് ഒരു
പത്രക്കുറിപ്പെങ്കിലും ഇറക്കണേ സാറേ.
എന്നാലും നമ്മുടെ എം എന്‍ വിജയന്‍ സാറു മരിക്കുന്നതിനു മുമ്പേ ഇത്തരമൊരു ഭാഷാചര്‍ച്ച തുടങ്ങേണ്ടതായിരുന്നു. അദ്ദേഹത്തിനും കൂടി പങ്കെടുക്കാമായിരുന്നു!!!!!!.
ഒരാളിലെ ധിഷണയുടെ അളവുകോല്‍ പ്രേക്ഷകരിലാണെങ്കിലും മരണശേഷം
�ഓനിത്തിരി വിവരോള്ളോനാരുന്നെന്ന്� സാധാരണ മലയാളികള്‍ പറയാറുണ്ട്.
എന്നാല്‍ വിജയന് മാഷുടെ കാര്യത്തില്‍ അതും ശുഷ്കമായിപ്പോയി.
മന്ത്രി സുധാകരന്‍ ഈയ്യിടെ പറഞ്ഞത് കേട്ടതല്ലേ. (നമ്മുടെയീ ഭാഷാ ചര്‍ച്ചയ്ക്കുപിന്നിലെ ചേതോവികാരം ഒരു മരണാനന്തര നീതി-അന്യായവാദം അല്ലാതിരിക്കട്ടെ). സുധാകരനായാലും ശശിധരനായാലും ഞെട്ടിപ്പിക്കുന്ന
സത്യങ്ങള്‍ വിളിച്ചു പറയാറുണ്ട്. ശശിധരന്‍ പക്ഷേ, കവിതകളെഴുതാറുണ്ടോന്നറിയില്ല.
ശശിധരഭാഷ്യത്തില്‍ കവിതകള്‍ അധികം പരീക്ഷിക്കപ്പെട്ടിട്ടുമില്ല.
അടുത്തകാലത്ത് കെ.ഇ.എന്‍ �ഇബുജി�കളും മറ്റും നടത്തിയ ഭാഷാചര്‍ച്ചയ്ക്കു സമാന്തരമായി ഇതിനെ കാണണമോ?.
ഈ ചന്ദ്രചൂഡ(ട)ന്‍ പര്യായത്തിന്റെ നിരീക്ഷണങ്ങളില്‍ 70 ശതമാനത്തോടും എനിക്കു വിയോജിപ്പൊന്നുമില്ല. അതു പറയാന്‍ ധീരനായൊരാള്‍ എന്നത് പക്ഷേ, വലിയ പൊട്ടത്തമായി. 20 ശതമാനം ശക്തമായ വ്യക്തിവിരോധവും 10 ശതമാനം വ്യക്തിപ്രീണനനവുമുണ്ടെന്ന് പറയേണ്ടിവരില്ലേ?
നിരീക്ഷിക്കേണ്ട പലകാര്യങ്ങളും ഈ ശിവമുഖന്‍ തൊട്ടുനക്കാന്‍പോലും കൂട്ടാക്കിയിട്ടില്ല. അതിനു വിമുഖമായി പതിപ്പുകളില്‍ തന്റെ ഇരകളുണ്ടോയെന്ന് ചികഞ്ഞശേഷമുള്ള വായന. അക്ഷരത്തിലേയ്ക്ക് ആഴപ്പെടുന്നതിനു പകരം പരസ്യമെണ്ണിനോക്കിയാലെന്തെന്ന വിചാരം. പോരാത്തതിനു
പ്ലാസ്റ്റിക് ബാഗില്‍ നിറച്ച കുറേ അണിയറക്കഥകളും അനുഭവങ്ങളും ചീഞ്ഞുനാറ്റങ്ങളും
കൈവശം. അപ്പോഴേയ്ക്കും വാക്കുകളുടെ പ്രവാഹമായില്ലേ!. അതിനു തടയണകെട്ടാന്‍ ആര്‍ക്കാണാവുക?.
ഒ.വി വിജയന്റെ കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ ധര്‍മ്മപുരാണം എഴുതിയതില്‍
താന്‍ ഖേദിക്കുന്നില്ലെന്ന് വെളിപ്പെടുത്തുണ്ട്. ശശിധരനും ഇങ്ങനെയെന്തെങ്കിലും
വെളിപ്പെടുത്തലുകള്‍ നടത്തിക്കൂടായ്കയില്ല. കാത്തിരിക്കാം. ശ്രീ. സുബിന്‍ തെളിയിക്കുന്നതുപോലെ മനസിനുള്ളിലെ അഴുക്കുകള്‍ പുറത്തുപോകാതെ തരമില്ല.
അതിനി എഴുത്തുകാരായാലും ശശിധരനായലും ഞാനായാലും തെരുവിലെ തേവിടിശ്ശിയായാലും.
ശ്രീ.ബിനു തോമസ്; പ്രതാപകാലക്കാരനായ എം ടിയോട്
ശശിധരനത്ര വിരൊധോന്നൂല്ലാ ട്ടോ. അതു മമ്മൂട്ടിയൊടിത്തിരി സ്നേഹക്കൂടുതലും
അവിഭക്ത(ഭക്തരല്ലാത്ത) മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയോടുള്ള നീരസവുംകൊണ്ടു പറ്റിപ്പോയതാവനാ വഴി.(ഏ� തെറ്റിയതല്ല. തെറ്റിപ്പിച്ചതാ.) ഇവിടെ കോമാളി എന്നല്ലേ വിളിച്ചുള്ളു.രംഗബോധമില്ലാത്ത കോമാളി എന്നു വിളിച്ചോ?
ശശിധരന് പുഴയുടെ പിടിയില് പോലും ഒതുങ്ങാത്തത്ര വലിയ ആളാണെന്നാണ്
ഞാന് കരുതിയിരുന്നത്. ആ കരുതലിനിന്നും മാറ്റമില്ലെങ്കിലും ഈ ഭാഷാ ചര്‍ച്ചയുടെ പിന്നിലെ തലമണ്ടയും പ്രസ്തുത കക്ഷിയുടേതാണെന്നൊന്നും ഞാന്
സംശയിക്കില്ല. (നമ്മളെപ്പോഴും സേഫായിരിക്കണം. നോക്കൂ ശശിധരനെ ആര്‍ക്കും
വിമര്‍ശിക്കാം. ശശിധരനും ആരെയും വിമര്‍ശിക്കും. അന്ത്യവിധിയുടെ സമയത്തെ
തെളിവെടുപ്പിനു കണ്‍ഫ്യൂഷന്‍സ് ഉണ്ടാകാതിരിക്കാന് നാളെ ചിലപ്പോ കമലാ സുരയ്യയേയും വിമര്‍ശിക്കും. കൃതി, കാര്യം ,കാരകം ഇവമാത്രം മുന്‍ നിര്‍ത്തി ആരെയെങ്കിലും വിലയിരുത്താനൊക്കുമോ? ചിലപ്പോഴെങ്കിലും എല്ലാം സന്ദര്‍ഭോചിതം, ബുദ്ധിപരം. സമ്പൂര്‍ണ കലാ നിപുണനായ ഒരെഡിറ്ററുടെ തലച്ചോറിനു സമാനമായ നിര്‍ഗ്ഗളിപ്പുകള്‍)
പുഴയുടെ പത്രാധിപരെ ശശിധരന് വിമര്‍ശിക്കണമോ?
അയ്യോ! ബിനു തോമസിന്റെ വെല്ലുവിളികേട്ട് എടുത്തുചാടി
ഒന്നും ചെയ്യല്ലേ. ഒടുക്കം മാളത്തില്‍നിന്നും പുറത്തുചാടേണ്ടിവന്നാലോ.
എന്തോ മാന്യമായ പണിയുണ്ടന്നല്ലേ പറഞ്ഞത്.
അതും ഗോപി ഇതും ഗോപി വരച്ച് വേറിട്ട കാഴ്ച്ചകളിലേയ്ക്കു
ചേക്കേറേണ്ടിവരും. അവിടെ താങ്കള്‍ ശോഭിക്കും. തീര്‍ച്ച.
കാരണം, ശശിധരനെപ്പോലൊരു വിമര്‍ശകനെ മലയാളസാഹിത്യമോ
വി. കെ. ശ്രീരാമനോ ഇന്നോളം കണ്ടിട്ടില്ല. അത്രതന്നെ.
(പുഴയുടെ പിന്നാലെ ശശിധരനല്ല തിരിച്ചാണെങ്കില്‍ ക്ഷമിക്കണം.)
ഇത്രയൊന്നും എഴുതാന്‍ ഇടവരുത്തതേന്ന് ഒടേതമ്പുരാനോട്
പ്രാര്‍ത്ഥിച്ചതാ. എന്തുചെയ്യാം, ബിനു തോമസിനെക്കൊണ്ട്
പുഴ ഡോട്ട് കോം തന്നെ ശശിധരനിട്ടു തൊഴിപ്പിച്ചപ്പോള്‍ ഇത്തിരി
എനിക്കും നൊന്തേ...... !!!!!
�മാധ്യമപ്രശസ്തന്‍� ശശിധരനെ ഒന്നുപദേശിച്ചോട്ടേ.
(വെള്ളത്തില്‍ വരച്ചതായലും വിട്ടതായാലും പോട്ടേ അങ്ങട്.)
�സ്വന്തം തെങ്ങിനു മണ്ടയുണ്ടോ, അതില്‍ മണ്ഡരിയുണ്ടോ ചുണ്ടെലിയുണ്ടോ
എന്ന കാര്യം വെളിപ്പെടുത്തനാഗ്രഹിക്കാതെ, മറ്റുള്ളവന്റേതില്‍
തോട്ടിയിട്ടുകുത്തി �ഈ തെങ്ങിനേ ഉദ്ധാരണശേഷി കുറവാ� എന്നു കണ്ടുപിടിക്കുന്ന വിമര്‍ശനശാസ്ത്രം എത്ര വലിയ �സാഹിത്യമായാലും� ഗുണം പിടിക്കില്ല.� പിന്നെ, ഒ.വി വിജയന്മാര്‍ ധര്‍മ്മപുരാണം എഴുതിട്ടുണ്ടെങ്കില്‍ അത്
നഗരമദ്ധ്യേ ചെന്ന് തന്റെ നഗ്നത പരസ്യമാക്കുന്നതുപോലെ ധീരമായിട്ടായിരുന്നു.
മീന്‍ വെട്ടിയതിനും പാമ്പിനെ കൊന്നതിനും പേറ്റെന്റുള്ളവര്‍ ശശിധരനെ
ഇനിയും ധീരനെന്നു വിളിക്കുമ്പോള്‍ പുഴയിലെ നല്ല വായനക്കാരനായ
ശ്രീ.തോമസിനെപ്പോലുള്ളവരുടെ പരിശ്രമങ്ങളെ വിലകുറച്ചു കാണാനും കഴിയില്ല..
പുഴയെ വെള്ളവും ഒഴുക്കും കൊടുത്തു വളര്ത്തിയവര് അവരല്ലേ.
തൂലികാനാമം പോലുള്ള കാര്യങ്ങള്‍ എഴുത്തുകാരന്റെ മൗലികാവകാശത്തില്‍ പെടുന്നതാണെങ്കിലും ശശിധരനെപ്പോലുള്ളൊരാള്‍ക്ക് അത് ഭൂഷണമോ എന്നകാര്യം അതിനാല്‍ ഇവിടെ ചര്‍ച്ചചെയ്യാതിരിക്കുക. പ്ലീസ്...................!
നമുക്കു ഭാഷയെ പോഷിപ്പിക്കുന്ന പരിപാടി തുടരാം.
[b]
ചന്തിക്കുറിപ്പ്:- പണ്ടൊരാള് ചെയ്തപോലെ സാര്ത്ര്, കാമ്യൂ, യൂങ്, ഫ്രോയിഡ്, ടോള്സ്റ്റോയി,ഹെമിങ് വേ, കനഫാനി, നിര്മ്മല് വര്മ്മ, ടാഗോര് തുടങ്ങിയ ലോകമ�ഠ�യന്മാരെക്കൊണ്ട് നമ്മുടെ ഭാഷയ്ക്കെന്തു പ്രയോജനം? പകരം പാക്കരന്, ലൂക്കേട്ടന്, സുനിലൂട്ടന്, ലളിതേച്ചി, സരള (ലളിതേച്ചീന്റെ നേരെ എളേത്) ഇവരെക്കുറിച്ചു സംസാരിക്കാം. ചിലതൊക്കെക്കണ്ട് പേടിച്ച് പുഴയില്നിന്നും ഒളിച്ചോടാന് ബാഗും പൂട്ടിയിരിക്കുന്ന ലക്ഷ്മീലക്ഷ്മണന്മാരേ നിങ്ങള്ക്കൊരു കുറിക്കുത്ത്. �പോകരുതേ������പോകരുതു പ്ലീസ് !!.�

geonaveen@gmail.com


Click here for the article
-നവീന്‍ ജോര്‍ജ്, kuwait, kwt