ബിനു തോമസ്സിന്റേയും,ഇരിങ്ങലിന്റേയും അഭിപ്രായങ്ങള്‍ വായിച്ചു.ശശിധരന്റെ വിമര്‍ശനം കലാസൃഷ്ടിയേയും കടന്ന് സൃഷ്ടാവിന്റെ ദേഹത്ത് മുറിവുണ്ടാക്കുന്ന വ്യക്തിഹത്യയാകുന്നു എന്നതിലെ അനീതിയാണ് ശ്രീ.ശശിധരനെതിരെ ഇവിടെ ഉയര്‍ത്തപ്പെടുന്നത്.
സംഗതി സത്യമായിരിക്കാം.
പലപ്പോഴും ഒരു അവലോകനമായി പൊതുവെ പറഞ്ഞുപോകുംബോള്‍ ഓരോ ചെറിയ കാര്യങ്ങളുടേയും വിശദീകരണം (എന്തുകൊണ്ട് പറയുന്നു എന്നതിന്റെ ആധാരമായ കാര്യങ്ങള്‍) എഴുതാന്‍ നിന്നാല്‍ ഫലത്തില്‍ മിറര്‍ സ്കാനിങ്ങ് ഇടക്കുവച്ചു നിന്നുപോകുകയാണു ചെയ്യുക.
ബിനു തോമസ്സും,ഇരിങ്ങലും ഒരുപക്ഷേ അതുതന്നെയായിരിക്കും ആഗ്രഹിക്കുന്നത്.
ചിത്രകാരന്റെ കാഴ്ച്ചപ്പാടില്‍ ഒരു വിമര്‍ശകന്‍ തന്റെ മുന്നിലുള്ള സൃഷ്ടികളെ മൊത്തത്തില്‍ ഒന്നവലോകനം ചെയ്യുംബോള്‍ അതില്‍ വിശദീകരണങ്ങള്‍ ഇല്ലെന്നത് ഒരു അയോഗ്യതയല്ല. ഈ വിമര്‍ശകന്‍ തന്നെ ഡീറ്റൈലായി ഒരു സൃഷ്ടിയെക്കുറിച്ചോ,സൃഷ്ടാവിനെക്കുറിച്ചോ തന്റെ സ്കാന്‍ റിപ്പോര്‍ട്ട് മേശപ്പുറത്തു വക്കുംബോള്‍ മാത്രമേ അതില്‍ വ്യക്തിഹത്യയോ,മറ്റെന്തെങ്കിലും സ്ഥാപിത താല്‍പ്പര്യവുമുണ്ടോ എന്ന് നമുക്ക് തിരിച്ചറിയാനാകു.
മിറര്‍ സ്കാനില്‍ ശശിധരന്‍ ഒറ്റനോട്ടത്തില്‍ കാണുന്ന സത്യങ്ങളെ തന്റെ വ്യതിത്വത്തിലെ പരമാവധി ശുദ്ധിയിലൂടെ അരിച്ചെടുക്കുകയും,തന്റെ മാത്രമായ ബോധത്തിലെ ബിബങ്ങളായി തിരിച്ചറിയുകയും,സാമൂഹ്യമായ തന്റെ സ്ഥാനമാനങ്ങളെക്കുറിച്ച് ആകുലപ്പെടാതെ ... നിലവിലുള്ള സദാചാരമര്യാദകള്‍ പാലിക്കാതെ ഇന്റെര്‍നെറ്റിന്റെ സ്വാതന്ത്ര്യത്തിന്റെ ബലത്തില്‍ റിപ്പോര്‍ട്ടു ചെയ്യുകയാണ്.
ഈ പ്രവൃത്തിയില്‍ ശശിധരനു തെട്ടുപറ്റുന്നുണ്ടാകാം.അയാള്‍ ഒരു തുടക്കക്കാരനാണ്.ഒരു ഒറ്റയാനാണ്.സ്വന്തം വ്യക്തിത്വത്തിന്റെ ഈടില്‍ അയാള്‍ പറയുന്ന നിരീക്ഷണവിവരം അതിലെ മോശമെന്നുകരുതുന്ന ഭാഷാബിംബങ്ങളുടെ പേരില്‍ തള്ളിക്കളയണമെന്നു പറയുന്നത് അനീതിയാണെന്നാണ് ചിത്രകാരനു പറയാനുള്ളത്. ഒരു തുടക്കക്കാരനെന്നതിനാല്‍ അദ്ദേഹത്തിന് വീഴ്ച്ചകളും,തെറ്റുകളും വരുത്താനുള്ള സ്വാതന്ത്ര്യമുണ്ട്. തെറ്റു ചൂണ്ടിക്കാണിക്കാനുള്ള ചുമതല വായനക്കാര്‍ക്കുമുണ്ട്. പക്ഷേ , ആ ഭാഷ അധമമാണെന്നും, ഇനി ഉപയോഗിക്കരുതെന്നും പറയാനുള്ള അവകാശം ആര്‍ക്കുംതന്നെയില്ല.
ജാതിയില്ലാത്ത ഒരു മലയാളത്തിന്റെ വികാസത്തിനുവേണ്ടി സ്വന്തം കൈകളില്‍ ചരിത്രത്തിലെ അഴുക്കുപുരണ്ട വക്കുകളെവച്ചു പരീക്ഷണങ്ങള്‍ നടത്തുന്ന ശശിധരന്റെ മാര്‍ഗ്ഗം സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് അരോചകമാകുമെങ്കിലും അത്തരം ഒറ്റയാന്മാരുടെ വേറിട്ടനടത്തം ഒന്നുമാത്രമണ് ഈ ചളിക്കുണ്ടില്‍ നിന്നും രക്ഷനേടാനുള്ള ഒരേയൊരു മാര്‍ഗ്ഗം.
ബിനു തോമസും,ഇരിങ്ങലും തീര്‍ച്ചയായും അയാളെ വിമര്‍ശ്ശിക്കുക. തന്റെ ശൈലി കൂടുതല്‍ കെട്ടുറപ്പുള്ളതാക്കാനും , കാഴ്ച്ച കൂടുതല്‍ വ്യക്തതയുള്ളതാക്കാനും ശ്രീ ശശിധരന് അത് ഉപകാരപ്പെടും.
മാത്രമല്ല , വിമര്‍ശകനെ വിമര്‍ശിക്കുന്നത് നമ്മുടെ കണ്ണട തുടച്ചു വൃത്തിയാക്കുന്നതുപോലെ അവശ്യം ചെയ്യേണ്ട കര്‍ത്തവ്യം കൂടിയാണ്.
ചിത്രകാരന്റെ <a href="http://nisaram.blogspot.com/">കാര്യംനിസ്സരം ഇവിടെ</a>വായിക്കുക
Click here for the article
-ചിത്രകാരന്‍, കേരളം, ഇന്ത്യ