കരുണാകരനെ ബിമിനിത്‍ കറിവേപ്പിലയോട്‍ ഉപമിച്ചത്‍ ഒട്ടും ഉചിതമായില്ല. കറിവേപ്പിലയുടെ ഗുണഗണങ്ങള്‍ അറിയാഞ്ഞിട്ടാണൊ ഇങ്ങനെയൊരു ഉപമ എങ്കില്‍ ഞാന്‍ പറഞ്ഞു തരാം. കറിവേപ്പില കാഴ്ചശക്തിക്ക്‍ അത്യന്താപേക്ഷിതമായ ജീവകം എ കൊണ്ട്‍ സമ്പുഷ്ടമാണ്‍. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു നിയന്ത്രിക്കാനുള്ള കറിവേപ്പിലയുടെ കഴിവ്‍ സംശയലേശമന്യെ ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്‍. അകാലനര അകറ്റാനും അത്യുത്തമം. ഉദരപീഢകള്‍ അകറ്റാനുള്ളകഴിവ്‍ അത്ഭുതകരം തന്നെയാണ്‍. തീര്‍ന്നില്ല, കറുത്ത്‍ ഇടതൂര്‍ന്ന കേശത്തിനായി കള്ളിയങ്കാട്ടു നീലി കറിവേപ്പിലയിട്ടു കാച്ചിയ എണ്ണയായിരുന്നു ഉപയോഗിച്ചിരുന്നത്‍ എന്ന് ചില പേരു വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‍. ഇനിയും എത്രയോ ഗുണഗണങ്ങള്‍ കണ്ടുപിടിക്കാനിരിക്കുന്നു. ഇത്രയും ഉപകാരിയായി മുറ്റത്ത്‍ നില്‍ക്കുന്നചെടി ഈ താരതമ്യത്തില്‍ പ്രതിഷേധിച്ച്‍ കൊടി പിടിച്ചുവന്നാലുള്ള അവസ്ഥയൊന്നാലോചിച്ചു നോക്കൂ.എത്ര ഭയാനകം അല്ലേ???!! ഇത്രയും പറഞ്ഞുവന്നപ്പോള്‍ ഒരു ചെറിയ സംശയം. കറിവേപ്പിലമഹാത്മ്യം ആരും അറിയാതെ കിടക്കുന്നതുപോലെ നമ്മുടെ ഈ രാഷ്ട്രീയഭീഷ്മാചാര്യരുടെ ഉള്ളിലും നാമാരും തിരിച്ചറിയാത്ത ഒരു മഹാത്മാവ്‍ ഉറങ്ങുന്നുണ്ടോ???!!! സംശയിക്കേണ്ടിയിരിക്കുന്നു..(ഉറങ്ങുന്നുണ്ടെങ്കില്‍ ഉറങ്ങിക്കോട്ടെ പാവം . എന്തിനാ വെറുതെ ശല്യപ്പെടുത്തുന്നത്‍)
Click here for the article
-ജാനറ്റ്‍ എ, തിരൂര്‍,