Saturday, October 6, 2007

ഇത് വെറും ടാബ്ളോയിഡ്

ഇത്‍ വെറും ടാബ്ളോയിഡ്‍
സുബിന്‍ പറയുന്നത്‍, മാധ്യമര ംഗത്തുള്ളവരുടെ പിന്നാപുറങ്ങളിലെ കളി ചീഞ്ഞുമാറുന്നുവെന്നും, അതുകൊണ്ട്‍ അത്തരം വിഗ്രഹങ്ങളെ തച്ചുടയ്ക്കണമെന്നുമാണ്‍. ശരി. പക്ഷേ, അതിനുവേണ്ടി, അവരുടെ എഴുത്തിനെ നിന്ദിക്കുന്നത്‍ ശുദ്ധമടയത്തരമാണ്‍. നിങ്ങള്‍ക്ക്‍ എന്തെങ്കിലും അറിയാമെങ്കില്‍, അത്‍ സത്യസന്ധമായി വിളിച്ചുപറയൂ. വെറുതെ കണ്ട അതുമിതും വിളിച്ചുപറഞ്ഞിട്ട്‍ ആര്‍ക്ക്‍ എന്തു മാറ്റം സംഭവിക്കാന്‍? ഇന്നിന്ന കാര്യങ്ങള്‍ തെറ്റാണെന്നു വ്യക്തമായിട്ടു പറയണം. അല്ലാതെ, കാടടക്കം തെറി പറയുകയല്ല ചെയ്യേണ്ടത്‍. സത്യത്തില്‍, ശശിധരനെപ്പോലൊരു എഴുത്തുകാരന്‍, പ്രതിഭയുടെ അഭാവത്തില്‍ എന്തൊക്കെയോ എഴുതിക്കൊട്ടുന്നതിനെ വിഗ്രഹഭംജനമായി കരുതുന്നവരെ പഴിച്ചാല്‍ മതി. ഇതൊക്കെയാണ്‍ വിഗ്രഹഭംജനമെങ്കില്‍, നമ്മുടെ നാട്ടിലെ പൊതുകക്കൂസ്സുകളാണല്ലോ, പുഴയേക്കാള്‍ മഹത്തരമായ വിമര്‍ശനത്തിനുള്ള അവസരം സൃഷ്ടിക്കുന്നത്‍. ഒന്നു തണുത്തുകിടക്കുകയായിരുന്ന പുഴയെ ഒന്നുണര്‍ത്താന്‍ ആരുടേയോ ബുദ്ധിയില്‍ തോന്നിയ ഒരു "ടാബ്ളോയിഡ്‍" എഴുത്തിനെ വിഗ്രഹഭംജനവുമാക്കി!!!! കലികാലം തന്നെ.

Click here for the article
-reader, London, UK