അമ്മായി മീശ വച്ചാല് അമ്മാവനാകുമോ? കോര്‍പ്പറേഷന്‍ കക്കൂസിന്റെ വാതിലിന്റെ സ്വകാര്യതയുണ്ടെങ്കില്‍ ഏത്‍ പകല്‍ മാന്യനും എന്തു ചെറ്റത്തരവും എഴുതാം. പി ശശിധരന്‍ എന്നത്‍ അത്തരമൊരു കക്കൂസിന്റെ വാതിലായേ കാണാനാവൂ ഈ ലേഖനത്തില്‍. അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ സത്യമുണ്ട്‍ പകുതിയിലധികവും. പക്ഷേ രന്‍ജി പണിക്കര്‍ സ്റ്റൈലില്‍ ഉച്ചിഷ്‍ഠവും അമേദ്യവും എന്നൊക്കെ പറഞ്ഞ്‍ ഒഴിവാക്കേണ്ടിയിടത്ത്‍ ശശിധരന്‍ മൂന്നുനേരവും തിന്നുന്ന സാധനത്തിന്റെ പേരും ഒരു പണിയുമില്ലാത്തപ്പോള്‍ ചെയ്യുന്ന പ്രക്രിയകളുടെ വിവരണവും നല്‍കിയത്‍ ശരിയായില്ല. തീക്ഷ്‍ണമായി വിമര്‍ശിക്കുന്ന എഴുത്തുകാര്‍ ഇല്ലാത്ത നാടല്ല കേരളം. അത്‍ വ്യക്തമായി പറയുന്നവര്‍ക്ക്‍ നല്ല അംഗീകാരം കിട്ടുന്നുമുണ്ട്‍. എന്നുവച്ച്‍ ശശിധരന്‍ എന്ന ആരോ ഒരാള്‍ കാഷ്ടിക്കുന്നതെല്ലാം വായനക്കാര്‍ വെട്ടി വിഴുങ്ങുമെന്ന ധാരണ ശരിയല്ല. അടിമപ്പണി, വേശ്യാപ്പണി തുടങ്ങിയ പലതരം വിക്രിയകളെക്കുറിച്ച്‍ ശശിധരന്‍ പലയിടത്തും വാചാലനാകുന്നു. താങ്കളും ആ പണി തന്നെയല്ലേ ചെയ്യുന്നത്‍. താങ്കള്‍ ഒരുതരം മേല്‍പോട്ടു തുപ്പുന്ന പരിപാടി നടത്തരുത്‍്‍്‍്‍്‍്‍. മാതൃഭൂമിയോടും കമല്‍റാം സജീവിനോടും ആരാധനയാവാം. പക്ഷേ അതില്‍ വരുന്ന അമേദ്യങ്ങളെല്ലാം ആരാധനയോടെ കാണുകയും മറ്റുള്ളവയെ കണ്ണും ചിമ്മി വിമര്‍ശിക്കുകയും ചെയ്യുന്നത്‍ ശശിധരന്‍ നടിക്കുന്നതുപോലെ നട്ടെല്ലുള്ളവര്‍ക്ക്‍ ചേര്‍ന്ന പണിയല്ല. കഴിഞ്ഞ ലക്കം മുതല്‍ ശശിധരന്‍ സ്വന്തം ഭാഷയില്‍ പറഞ്ഞാല്‍ ഈ കുനിഞ്ഞു നിന്നുള്ള പരിപാടി ചെയ്യുന്നത്‍ പ്രകടമാണ്‍. ശശിധരന്റെ തന്നെ ഭാഷയിലെഴുതിയ എം എസ്‍ ബനേഷിന്റെ അശ്ലീല കവിതക്കെങ്കിലും ഒരു മറുപടി കൊടുക്കാമായിരുന്നു. പറഞ്ഞു വരുന്നത്‍ ശശിധരന്‍ നല്ല കഴിവുള്ള മനുഷ്യനാണ്‍. ഒരു ധര്‍മ്മപുരാണമെഴുതിയതുകൊണ്ട്‍ ഒ വി വിജയന്‍ പ്രശസ്‍തി (കൂ) കൂടിയേക്കാം. അമ്മായി മീശ വച്ചാല് അമ്മാവനാകുമോ?
Click here for the article
-Sreehari , Calicut, Kerala