Monday, October 15, 2007

ഇതോ കവിത....!!

ഇതോ കവിത....!!

ഇതോ കവിത.. അപ്പോള്‍ കവിതയെ ഞാന്‍ എന്തു വിളിക്കും. ഇത് കവിതയുടെ അനിയത്തിക്കുട്ടി പോയിട്ട് വേലക്കാരി പോലുമായില്ലല്ലോ മാഷേ...
നമുക്ക് കവിതയെ ഒന്ന് വിലയിരുത്തി നോക്കാം
ഇരുണ്ട നിഴലില്
നിഴല് ഇരുണ്ടിട്ടല്ലാതെ പിന്നെ തെളിഞ്ഞ നിഴലാകുമോ വേണൂജീ
പതിത പാവന്‍റെ ഗദ്ഗദമുയരുന്നു.
ആരാ ഈ പതിത പാവനന്‍?
�ഗാന്ധിയുടെ വടി ഉത്തരാശ്രമത്തില്‍
ഇന്ത്യയുടെ സുഷുമനാകാണ്ഡമായിരുന്നെങ്കില്‍�
യു മീന്‍ ഉത്തരയുടെ ആശ്രമത്തില്‍? ഛേ... ഗാന്ധി അത്തരക്കാരന്‍ അല്ലേ അല്ല.
ഇനി ഉത്തരാശ്രമത്തില്‍ ആണെങ്കില്‍ ദ്രവിച്ച് ആ വടി ഇല്ലാതായി പ്പോയേനെ. അല്ലെങ്കില്‍ വളഞ്ഞു പോയേനേ..
ഗാന്ധിയുടെ വടി കുത്താതെ ഇന്ത്യ നടക്കാന് പഠിക്കട്ടേ ചേട്ടാ�

അയ്യേടാ.. കള്ളനോട്ടിലെവിടാ മാഷേ രക്തം?
പല്ലില്ലാത്ത ചിരിക്കെല്ലാം ശൈശവച്ചിരിയെന്ന് പറഞ്ഞ് ഗാന്ധിയെ കളിയാക്കുവാ അല്ലേ�
ഈ വാലന് പുഴുക്കള് എന്നു പറഞ്ഞാല് ഏത് തരം ജീവിയാ മാഷേ..
ദരിദ്ര നാരായണന്‍റെ കാലത്തിന് പണ്ടേ ഓട്ട വീണതു കൊണ്ടല്ലേ അങ്ങിനെ വിളിക്കുന്നത്
പിന്നെ വീണ്ടും ഓട്ട വീഴാന് എവിടെയാ ??
മായാവി വീണ്ടും മുഖം മൂടി ധരിക്കുകയോ.. അതെന്തിനാ മാഷേ..
മായാവീന്ന് പറഞ്ഞാല് തന്നെ മായയായ് ഉള്ളതല്ലേ..
അടുത്ത വരി പിന്നെ വായിച്ചാല് കയ്യെടുക്കാന് തോന്നില്ല. മുഖത്തീന്നേ...

അധികാര ഭൈരവന്‍ മാര്‍
ചെരിപ്പിടാതെ ഊരു ചുട്ടട്ടെ
ഇന്ത്യക്ക് മോക്ഷം കിട്ടും
ഗാന്ധിക്കും.

ഇത് സാറിന് റെ ഉപദേശാ�.ഇന്ത്യയെന്താ ചത്തുപോയ ആത്മാവോ മോക്ഷം കിട്ടാന്‍???
എന്‍റെ വേണുമാഷേ� ആദ്യം കവിതയൊക്കെ ഒന്ന് പഠിക്ക് എങ്ങിനെ എഴുതാം എന്ന്.

അല്ലാതെ കൂട്ടുകാരെ കൊണ്ട് കമന്‍റിടീപ്പിക്കാതെ.
പരിചയത്തിന്‍റെ പേരില് ആരെങ്കിലും കമന് റിടുമ്പോള് നല്ല കവിതെയ്ന്ന് സാറെങ്കിലും തെറ്റിദ്ധരിക്കല്ലേ.. ഒരു നല്ല് കവിത എഴുതൂ ഈ സേതു രാമന് താങ്കളെ മനസ്സറിഞ്ഞ് അഭിനന്ദിക്കാന്..

Click here for the article
-സേതു രാമന്, തമിഴ് നാട്, ഇന്ത്യ