അനീഷു പറയുന്നതിനോട് ചെറിയൊരു മടിയോടെ ഞാന്‍ യോജിക്കുന്നു.
കരുണാകരന്‍ കരുത്തനായ ഒരു സംഘാടകനും ഭരണാധികാരിയുമായിരുന്നു. നക്സലൈറ്റുകളില്‍ നിന്ന് കേരളത്തെയും മാര്‍ക്സിസ്റ്റുകളില്‍ നിന്ന് കോണ്‍ഗ്രസ്സിനെയും രക്ഷിച്ചത് അദ്ദേഹമാണ്. ഇല്ലെങ്കില്‍ കേരളം ഇപ്പോള്‍ ഒരു ബീഹാറോ, ചുരുങ്ങിയത് ഒരു ബംഗാളെങ്കിലോ ആയേനെ.
പക്ഷേ, കഴിവില്ലാത്ത മക്കള്‍ക്കുവേണ്ടി അദ്ദേഹം നടത്തിയ കളികള്‍ എല്ലാവര്‍ക്കും വെറുക്കപ്പെട്ടവനാക്കി. ആ വെറുപ്പില്‍ നിന്നാണ് ഞാന്‍ ആദ്യം പ്രകടിപ്പിച്ചതുപോലുള്ള അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത്.
Click here for the article
-തോമസ്, കാലിഫോര്‍ണിയ,