Saturday, October 13, 2007

ഭാഷയിലെ അശ്ലീലത

ഭാഷയിലെ അശ്ലീലത


സുധാരക ഭാഷ്യവും ശശീധര ഭാഷയും കേള്‍വിക്കാരനിലും വായനകാരനിലും അശ്ലീലം ജനിപ്പിക്കുന്നത് എന്തു കൊണ്ട് എന്ന അന്വേഷണം പൊതു സമൂഹത്തിന്‍റെ വികാരങ്ങളില്‍ നിന്ന് തന്നെയാണ്. ഒരു നല്ല കാര്യം ചെയ്യുക എന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ അസഭ്യമായ വാക്കുകള്‍ കൊണ്ട് �തെറി�പ്രയോഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആദ്യവും രണ്ടാമതും കേള്‍വിക്കാരന്‍ ക്ഷമിക്കും എന്നാല്‍ മൂന്നാമത് തിരിച്ച് തെറിപറയുവാന്‍ അതേ ഭാഷ ഉപയോഗിക്കും എന്നുള്ളത് ഒരു സാമാന്യതത്വമാണ്. അതു കൊണ്ടാണ് ശശീധരന്‍ എന്ന അപര നാമധേയധാരിക്ക് തെറി പ്രയോഗം ചില വായനക്കാരെങ്കിലും നല്‍കിയത്.
അതു കൊണ്ടാണ് സുധാകര മുതലാളിക്ക് സവര്‍ണ്ണ മേധാവിത്തം അതേ നാണയത്തില്‍ എതിര്‍ക്കുന്ന ഭാഷയില്‍ നെല്ലിക്കാത്തളം വച്ചത്. അതു കൊണ്ടാണ് എഡിറ്റര്‍ക്ക് ഇത്തരം ആവശ്യമല്ലേന്ന് സന്ദേഹമുണ്ടായത്. ഇത് തെറിഭാഷയല്ലെന്നും ഇത് ആവശ്യകതയുടെ ഭാഷയാണെന്നും സമര്‍ത്ഥിക്കേണ്ടത് ഒരു ഉത്തരവാദിത്തമാകുന്നത് അങ്ങിനെയാണ്.

സംസ്കാരത്തിന് ഒരു പരിധി യില്ലെന്നും അത് വിശാലമാണെന്നും നമ്മള്‍ മനസ്സിലാക്കുന്നില്ല. അങ്ങിനെ മനസ്സിലാകാതെ വരുമ്പോള്‍ അല്ലെങ്കില്‍ അങ്ങിനെ പരിധിയുണ്ടെന്നും ഞാ‍ന്‍ പരിധി ലംഘിച്ചോന്ന് വിളിച്ച് ചോദിക്കേണ്ടിയും വരുന്നത് അതു കൊണ്ടാണ്.
ശശീധരന്‍ പലപ്പോഴും കൃതിയെ വിമര്‍ശിക്കാതെ വ്യക്തിയെ വിമര്‍ശിക്കുമ്പോള്‍ മാത്രമാണ് അശ്ലീലഭാഷ ഉപയോഗിക്കുന്നത്. കൃതിയെ വിമര്‍ശിക്കുമ്പോള്‍ അത്രയും ശ്ലീല ഭാഷയും വരുന്നു. ഒപ്പം വിനയവും. എഴുത്തുകാരന്‍ രചനയിലെ രാഷ്ട്രീയ ഭാഗമാകുമ്പോള്‍ മാത്രമേ വിമര്‍ശനത്തിന്‍ പാത്രമാകേണ്ടതുള്ളൂ. അല്ലാതെ ചന്തിക്ക് തഴമ്പുള്ളത് ആനപ്പുറത്ത് ഇരുന്നതു കൊണ്ടാണെന്നും ശശീധരന്‍ ഓര്‍മ്മിപ്പിക്കേണ്ടതില്ല.
എം. ടിയുടെ കൃതികളെ വിമര്‍ശിക്കേണ്ടതിനു പകരം കിഴവന്‍ എന്ന് വിളിക്കുന്നതിലെ സംഗതി വായനക്കാര്‍ എളുപ്പം മനസ്സിലാക്കും. അതു പോലെയാണ് താഹ മാടായിയെ തെറി വിളിക്കുമ്പോഴും അനുഭവപ്പെടുന്നത്. ഇത് മുന്‍ കൂട്ടി ചില കാര്യങ്ങളൊക്കെ തനിക്കറിയാം എന്ന് ഭാവിക്കുകയും എന്നാല്‍ അത്തരം കാര്യങ്ങള്‍ വായനക്കാരനോട് പങ്കു വയ്ക്കാതിരിക്കുകയും ചെയ്യുമ്പോള്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ ശശീധരന്‍ എന്ന അപര നാമധേയം പരിഹാസ പാത്രമാകുന്നതും ഭാഷയിലെ അശ്ലീലം ധ്വനിക്കുകയും ചെയ്യുന്നത്.

ചിത്രകാരന്‍ പെയ്തെഴിഞ്ഞിടത്ത് ചില നിരീക്ഷണങ്ങള്‍ ആവശ്യമാകുന്നു�
ചിത്രകാരന്‍ പറയുന്നു
�നമ്മുടെ പൊലിയാടി സാഹിത്യത്തിന്റെ (സവര്‍ണ സാഹിത്യം എന്നതിന്റെ പച്ചമലയാളം)അടയാള ഭാഷയായ വള്ളുവനാടന്‍ മലയാളം മറ്റു പ്രദേശങ്ങളിലെ വാമൊഴിമലയാളത്തിന്റെ സൌന്ദര്യങ്ങളെ അംഗീകരിക്കാതെ അവയെ അവര്‍ണ്ണഭാഷയായി അധിക്ഷേപിക്കുമ്പോള്‍ ഭാഷയിലൂടെ നഷ്ടമാകുന്ന അന്തസ്സിന്റെ കുത്തൊഴുക്ക് നമുക്കു തടയാനാകുന്നില്ല. ഇതിനൊരു പരിഹാരമാണ് പൊലിയാടി സാഹിത്യത്തെ പൊലിയാടിച്ചി സംസ്കാരത്തിന്റെ സാഹിത്യമായി പേരുചൊല്ലി വിളിക്കാനുള്ള ആര്‍ജ്ജവം. ഈ ആര്‍ജ്ജവം എത്രപേര്‍ക്കുണ്ടാകുമെന്ന് പറയാനാകില്ല. എന്തായാലും അതു പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുതന്നെയാണ്. �

സ്വതസി:ദ്ധമാണ് ചിത്രകാരന്‍റെ ഭാഷ. സവര്‍ണ്ണര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചിത്രകാരന്‍ വാളെടുക്കും എന്നാല്‍ ഇവിടെ അദ്ദേഹത്തിന് പിഴക്കുന്നു.
�പൊലയാടി സാഹിത്യം� എന്ന് പറഞ്ഞിട്ട് അതിന് വ്യാഖ്യാനം കൊടുക്കുന്നത് സവര്‍ണ്ണ സാഹിത്യം എന്നാണ്. സത്യത്തില്‍ പൊലയാടി എന്ന വാക്കു തന്നെ അവര്‍ണ്ണ സമൂഹത്തെ ഒന്നു കൂടി ദുഷിപ്പിക്കാന്‍ സവര്‍ണ്ണര്‍ നെയ്തെടുത്ത അമ്പാണെന്ന് ചിത്രകാരന്‍ ഓര്‍മ്മിച്ചില്ലെന്ന് തോന്നുന്നു.

താഴെക്കിടയിലുള്ള അടിയാളന്‍ മാരൊക്കെ �പൊലയാടികള്‍� ആണെന്ന് സവര്‍ണ്ണര്‍ പറയാറുണ്ട്. എവിടേയും ആടുന്നവര്‍ എന്നും അഴിഞ്ഞാടുന്നവര്‍ എന്നും �പുലയ� സമുദായത്തിലെ അംഗങ്ങളെ അധിക്ഷേപിക്കുവാനുമാണ് സവര്‍ണ്ണര്‍ ഈ പദമുപയോഗിച്ചത്. അപ്പോള്‍ ചിത്രകാരന്‍ അവര്‍ണ്ണരെ പിന്താങ്ങുമ്പോഴും സവര്‍ണ്ണ ഭാഷ ഉപയോഗിക്കുന്നു. ഇത് അദ്ദേഹത്തിന്‍റെ തന്നെ ഒരു ശീലക്കേടായി മാറുന്നത് അതു കൊണ്ടാണ്.

ശശീധരനും അതു പോലെ സുധാകരഗുരുവും ഭാഷയെ അശ്ലീല വത്ക്കരിക്കുന്നത് അവരുടെ ഇരിപ്പുവശം വച്ചാണ്. കളക്ടരെ തന്തയ്ക്ക് പിറക്കാത്തവനെന്നും �ചെറ്റ� എന്നും വിളിക്കുകയും റിസര്‍വ് ബാങ്കിലെ ഉദ്വോഗസ്ഥരെ വിവരമില്ലാത്തവരെന്നും വിവക്ഷിക്കുമ്പോള്‍ എന്തിന് എന്ന് പലപ്പോഴും മറന്നു പോകാറുണ്ട്. എന്നല്‍ സുധാകര ഗുരുവിനേക്കാളും ശശീധരനെന്ന അപരനാമധേയന്‍ ഒരു ഉളുപ്പും ഇല്ലാതെ പുലഭ്യം പറയുകയാണ് ചെയ്യുന്നത്. സുധാരകരഗുരു തെളിവോടെ പറയുമ്പോള്‍ ശശീധര വാക്യം പൂരപ്പാട്ടാവുന്നത് അങ്ങിനെയാണ്.
കേള്‍ക്കണമെങ്കില്‍ ഈ ഭാഷ വേണമെന്ന് ബര്‍ണ്ണാഡ്ഷ പറഞ്ഞതും അത് നമ്മെ ഓര്‍മ്മിപ്പിക്കാന്‍ വിജയന്‍ മാഷ് വേണ്ടിവന്നതും അതു കൊണ്ടാണ്. എന്നാല്‍ ഈ ഭാഷ വേണമെന്ന് പറയുന്നത് പൂരപ്പാട്ടിനെ അല്ല.
കേള്‍ക്കുന്ന ഭാഷ വേണമെന്നാണ് എന്ന് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു

Click here for the article
-രാജു ഇരിങ്ങല്‍, മനാമ, ബഹറൈന്‍