പാര്‍വതിയും പിണറായിയും പിന്നെ കുറേ പുണ്യവാളന്മാരും
പാര്‍ട്ടിയെ നന്നാക്കുന്നതിനു മുന്‍പു സ്വയം നന്നാകാനാണ്‍ സഭ കളോടു പാര്‍വതിയുടെ ഉപദേശം. നല്ലതുതന്നെ പക്ഷെ കമ്മ്യുണിസ്റ്റുകാരെ ആരും നന്നാക്കാന്‍ നോക്കേണ്ട ഇനി നന്നാകാനില്ലാത്തവിധം നല്ലതാണ്‍ എന്ന മനോഭാവം എന്തിനാണ്‍ പാര്‍വതീ. ക്രിസ്ത്യന്‍ പ്രമാണങ്ങളോടു ഏറ്റവും അടുത്ത്‍ കിടക്കുന്ന പാര്‍ട്ടിയാണു കമ്മ്യുണിസ്റ്റ്‍ പാര്‍ട്ടി എന്ന പ്രസ്താവനയില്‍ ചുഴിഞ്ഞൊരു അന്വേഷണം ആവശ്യമാണ്‍ എങ്കിലും "ക്രിസ്തു ജീവിച്ചിരുന്നെങ്കില്‍കമ്മ്യുണിസ്റ്റുകാരനായെനെ" എന്നു പറഞ്ഞ കുട്ടിസഖാക്കളുടെ ഒരു ചെറിയ ഛായ ആ പ്രസ്താവനക്കില്ലേ എന്നൊരു സംശയം. കരിമൂര്‍ഖന്മാരുടെ അടുത്ത്‍ ഓലപ്പാമ്പിനെ കാണിക്കാന്‍ മാത്രം വിഢ്ഡികളാണോ കത്തോലിക്കാസഭ. ആവശ്യമെങ്കില്‍ അവരെ തങ്ങളുടെ താളത്തിനൊത്ത്‍ ആടിക്കാനുള്ള മകുടിയും കൈയില്‍ ഉണ്ട്‍(അതിന്റെ ഒരു ചെറിയ പതിപ്പ്‍ കാന്തപുരത്തിന്റെ കൈയിലും കാണണം). അതുകൊണ്ടല്ലെ പിണറായിയുടെ പ്രസ്താവന പിണറായിയുടേത്‍ മാത്രമായി നിന്നത്‍. സഖാവ്‍ ബേബിയോ തോമസോ ആരും പിണറായിയുടെ മൂട്‍ താങ്ങാന്‍ വരാത്തതെന്തെ? അതിലൊരു സഖാവ്‍ മതത്തെ യുക്തികൊണ്ടു മാത്രം തകര്‍ക്കാന്‍ ഞങ്ങളില്ല എന്ന് അടുത്ത ദിവസം തന്നെ പ്രഖ്യാപിച്ചു.ആകെയുണ്ടായിരുന്ന യുക്തി കൂടി കമ്മുക്കള്‍ കൈവിട്ടോ. കത്തോലിക്കാ സഭക്ക്‍ മറ്റു സഭകളുടെയോ വിശ്വാസികളില്‍ ഭൂരിഭാഗത്തിന്റെയൊ കാര്യമായ പിന്തുണ ഇല്ലാഞ്ഞിട്ടു പോലും മറ്റു പ്രമുഖ നസ്രാണി സഖാക്കളൊക്കെ മൗനം പാലിച്ചതെന്തുകൊണ്ട്‍? സ്വാശ്രയ പ്രശ്നത്തില്‍ മാത്രമാണോ സഖാക്കള്‍ അരമന കയറിയിറങ്ങിയിട്ടുള്ളത്‍.ആലോചിക്കൂ പാര്‍വതീ.. ഇവരുടെയൊക്കെ പാമ്പാട്ടവും മകുടിയൂത്തും കുടത്തിലൊളിപ്പിച്ച ഭൂതങ്ങളെയും സഹിക്കാനാണല്ലൊ പാവം കേരളീയരുടെ തലവര.
Click here for the article
-ജാനറ്റ്‍ എ, തിരൂര്‍,