കല കലയ്ക്കുവേണ്ടിയാകണം എന്നു വിശ്വസിക്കുന്ന ഒരു കലാതല്പരനാണ് ഈയുള്ളവന്‍. എങ്കിലും വിമര്‍ശനകല ആ പേര് സൂചിപ്പിക്കുന്നതു പോലെ വിമര്‍ശനത്തിന്റെ കലയെന്നതിനേക്കാള്‍ കലയുടെ വിമര്‍ശനം എന്ന വിശദീകരണം ആവശ്യപ്പെടുന്ന ഒരു വാക്കാണ്. ഈ വിമര്‍ശനത്തില്‍ തീര്‍ച്ചയായും ഒരു രാഷ്ട്രീയം ഉണ്ടായിരിക്കണം, രാഷ്ട്രീയം എന്ന് ഉദ്ദേശിച്ചത് തീര്‍ച്ചയായും രാഷ്ട്രീയ-സിദ്ധാന്തീകരണങ്ങളോ പക്ഷം ചേരലോ വേണമെന്നല്ല. മറിച്ചു എഴുത്തിന്റെ �പ്രബുദ്ധത�യെ കുറിച്ചായിരുന്നു.
രാഷ്ട്രീയം എന്ന് പൊതുവില്‍ വിവക്ഷിക്കുന്ന അധികാര-രാഷ്ട്രീയത്തെ താല്‍ക്കാലികമായി മറന്നേയ്ക്കാം. എന്നിട്ട് ഭാഷ, സംസ്കാരം, സാമൂഹികം, ജൈവികം എന്നിങ്ങനെയുള്ള ആക്സിസുകളില്‍ �അതിജീവനം� എഴുത്തുകാരനില്‍ സൃഷ്ടിച്ചെടുക്കുന്ന, അല്ലെങ്കില്‍ അതിജീവനത്തെ കുറിച്ചുള്ള അവബോധം മൂലം എഴുത്തുകാരന്‍ സ്വയം സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയബോധത്തെ കുറിച്ചു ചിന്തിക്കാം. ഓരോ എഴുത്തും പ്രകടിപ്പിച്ചു പോരുന്ന, അവയില്‍ അന്തര്‍ലീനമായിരിക്കുന്ന ഈ പൊളിറ്റിക്കല്‍ �കോസ്� തീര്‍ച്ചയായും അവഗണിക്കപ്പെടേണ്ട ഒന്നല്ലെന്നും കരുതുന്നു. കാടടച്ചുള്ള വെടിവെപ്പില്‍ ശശിധരനു നഷ്ടമായിരിക്കുന്നതു്, കലയെ കലാകാരനും അവനുള്‍പ്പെടുന്ന സമൂഹവും നിര്‍മ്മിച്ചെടുക്കുമ്പോള്‍ തെളിയേണ്ടുന്ന തരം മേല്പറഞ്ഞ സിഗ്നേച്ചറുകളാണ്.
Click here for the article
-രാജ്, ദുബൈ, ദുബൈ