പ്രീയപ്പെട്ട അപരനാമധേയാ..ശശീധരന്‍ അവര്‍കളേ..,
ഇനിയും താങ്കളേ സഹിക്കുക ബുദ്ധിമുട്ടു തന്നെ. അതു കൊണ്ട് ഇനിയും താങ്കളെ വായിക്കേണ്ടെന്ന തീരുമാനത്തിലെത്തേണ്ടി വന്നതില്‍ ദു:ഖമൊന്നുമില്ല.
താങ്കളുടെ ആദ്യ മിറര്‍ സ്കാന്‍ എഴുത്തില്‍ നിന്ന് ഇവിടെ എത്തി നില്‍ക്കുമ്പോള്‍ ഒന്ന് തിരിഞ്ഞു നിന്ന് വായിച്ചു നോക്കുന്നത് അടുത്ത എഴുത്തുകള്‍ക്ക് താങ്കള്‍ക്ക് ഉപകാരമാകും.
എനിക്ക് തോന്നുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് ഇതിലും എത്രയോ വായനാ സുഖം തരുന്നുവെന്നു തന്നെ. �Give Respect and Take Respect" എന്നാണ് പറയാറുള്ളത്. ബഹുമാനിക്കുക എന്നുള്ളത് ഭാഷയെ ആയിരിക്കണം. താങ്കള്‍ തെറിപറയുമ്പോള്‍ അതിനുള്ള കാര്യകാരണങ്ങള്‍ വിശദീകരിക്കുന്നില്ലെങ്കില്‍ താങ്കളെ പോലുള്ള അധമന്‍ മാര്‍ വേറെയില്ലെന്നു തന്നെ പറയേണ്ടി വരുന്നു. ഉണ്ണികൃഷണന്‍ പുതൂരിനെ പോലുള്ള ഒരു സ്വാധിയെ �മോഴ� എന്ന് ഒരു വ്യക്തി ബഹുമാനമില്ലാതെ താങ്കള്‍ സംബോധന ചെയ്യുമ്പോള്‍ എഴുത്തിനെയല്ല താങ്കള്‍ വ്യക്തിയെയാണ് ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് മനസ്സിലാവുന്നു. എന്നാല്‍ വായനക്കാര്‍ പരിഗണിക്കുന്നത് എഴുത്തിനെയാണ്. അല്ലാതെ താങ്കളും അതു പോലുള്ള മാധ്യമപുണ്ണുകളും കൊണ്ടുനടക്കുന്ന അധികാര സാഹിത്യത്തെ അല്ല, ബഹുരാഷ്ട്ര സാഹിത്യത്തെയുമല്ല. കാലം മാറിയ കാര്യം ശശീധരന് ഇനിയും മനസ്സിലായിട്ടില്ല. കഷ്ടം എന്നേ താങ്കളെ കുറിച്ച് പറയാനുള്ളൂ.
എം. എന്‍ വിജയനെകുറിച്ച് പറയുമ്പോള്‍ ആദ്യ പാരഗ്രാഫില്‍ ഒന്നും അടുത്ത പാരഗ്രാഫില്‍ മറ്റൊന്നും വൈരുദ്ധ്യമായി പറയുന്ന താങ്കളുടെ മനോനിലയെ കുറിച്ചും എനിക്ക് സംശയം ജനിക്കുന്നു. എനിക്കെന്നല്ല ഏതൊരു വായനക്കാരനും സംശയം തോന്നുക സ്വാഭാവികം.
ഇനി അവസാനമായി.:
പുഴയില്‍ എന്നെപ്പോലുള്ള വായനക്കാര്‍ എഴുതിയ കമന്‍ റുകള്‍ താങ്കള്‍ക്ക് ഉപരിപ്ലവതയും, വൈകാരികതയും മാത്രമായി വെറും വാചകകസര്‍ത്തായി തോന്നി എന്നാല്‍ ഒരു വായനക്കാരനും കാണാത്ത താങ്കളുടെ മെയിലില്‍ വന്ന കമന്‍ റുകള്‍ മഹത്തരമായി. എന്‍റെ സഖാവേ....താങ്കളെ സമ്മതിക്കണം !!
പുഴയുടെ എഡിറ്റര്‍ സുവിരാജിനും മേലെയാണ് താങ്കള്‍ എന്നെനിക്ക് തോന്നുന്നു. അദ്ദേഹത്തിന് ഇടപെടാന്‍ പോലും ഒരു അവസരം നല്‍കുന്നില്ലല്ലോ.
ഇത്തരം വായനകള്‍ ആദ്യം ഒരു ഓളം ഉണ്ടാക്കുമെങ്കിലും ക്രമേണ വായനക്കാരില്‍ പ്രകടമായ കൊഴിഞ്ഞു പോക്ക് ഉണ്ടാകുമെന്ന് പത്രാധിപരെങ്കിലും ഓര്‍ക്കുന്നത് നന്ന്.
ഇനി മേലില്‍ ശശീധരന്‍ റെ ഗീര്‍വാണ പ്രസംഗങ്ങളും അശ്ലീലം ബാധിച്ച, അധമ സംസ്കാരവും വായിക്കേണ്ടതില്ലെന്ന് തീരുമാനത്തിലെത്തിയ വിവരം പ്രത്രാധിപരെ അറിയിക്കുവാന്‍ ഈ അവസരം ഉപയോഗിക്കുന്നു.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
Click here for the article
-രാജു ഇരിങ്ങല്‍, മനാമ,