Friday, October 12, 2007

സമൂഹ്യ സ്വീകാര്യതയുടെ വഴികള്ž വിസ്തൃതമക

സമൂഹ്യ സ്വീകാര്യതയുടെ വഴികള്‍ വിസ്തൃതമക

നമ്മുടെ സമൂഹത്തിന്റെ സാംസ്കാരിക റോഡുകളുടെ വീതി വളരെ നേരിയതാണ്. ഈ റോഡുകളുടെ വികസനത്തിന് ശശിധരനെയും,സുധാകരനേയും പോലുള്ളവര്‍ തങ്ങളുടെ സാമൂഹ്യമായ അന്തസ്സിനുകോട്ടം തട്ടുമെന്ന് അറിഞ്ഞുകോണ്ടുതന്നെ മലയാളി സമൂഹം വെറുക്കുന്നതും,നീചമെന്ന് രേഖപ്പെടുത്തി തട്ടിന്‍പുറത്തെ പത്തായത്തില്‍ സൂക്ഷിച്ചിരുന്നതുമായ ഭാഷയെ ഒരു ബുള്‍ഡോസറായി വികസിപ്പിച്ച് നമ്മുടെ ഇടുങ്ങിയ സാംസ്കാരിക പൊതുനിരത്തിലൂടെ ഒന്നോടിച്ചുനോക്കുകയാണ്. നേരിയ ഒരു വഴി വീതികൂട്ടുംബോള്‍ ഇരുവശത്തുമുള്ള ജന്മികള്‍ സഹിഷ്ണുതയും സംസ്കാരവും മറന്ന് വിഷണ്ണരായി നിലവിളിക്കും.കല്ലെറിയും.
ആ നിലവിളിയെ കണ്ട് ഭയം തോന്നുന്നവര്‍ ബുള്‍ഡോസര്‍ ഓടിക്കാന്‍ ആദ്ധ്യമേ ഒരുംബെടില്ലല്ലോ!
പിന്നെ അര്‍ത്ഥവ്യത്യാസം വന്ന പഴയവാക്കുകള്‍ക്ക് അര്‍ത്ഥവ്യത്യാസം സംഭവിച്ചതിനു പിന്നില്‍ ചരിത്രപരമായ കാരണങ്ങളുണ്ടെന്നു മറക്കരുത്. ചരിത്രത്തിന്റെ ചോരയും,ബീജവും,ആര്‍ത്തവരക്തവും പറ്റിപ്പിടിച്ചു വലിച്ചെറിഞ്ഞ വക്കുകളേ ഇന്നത്തെ പൊങ്ങച്ചകേസരികള്‍ക്ക് നേരേനോക്കാന്‍ ഭയമുണ്ടാകും.

നമ്മുടെ പൊലിയാടി സാഹിത്യത്തിന്റെ (സവര്‍ണ സാഹിത്യം എന്നതിന്റെ പച്ചമലയാളം)അടയാള ഭാഷയായ വള്ളുവനാടന്‍ മലയാളം മറ്റു പ്രദേശങ്ങളിലെ വാമൊഴിമലയാളത്തിന്റെ സൌന്ദര്യങ്ങളെ അംഗീകരിക്കാതെ അവയെ അവര്‍ണ്ണഭാഷയായി അധിക്ഷേപിക്കുമ്പോള്‍ ഭാഷയിലൂടെ നഷ്ടമാകുന്ന അന്തസ്സിന്റെ കുത്തൊഴുക്ക് നമുക്കു തടയാനാകുന്നില്ല. ഇതിനൊരു പരിഹാരമാണ് പൊലിയാടി സാഹിത്യത്തെ പൊലിയാടിച്ചി സംസ്കാരത്തിന്റെ സാഹിത്യമായി പേരുചൊല്ലി വിളിക്കാനുള്ള ആര്‍ജ്ജവം. ഈ ആര്‍ജ്ജവം എത്രപേര്‍ക്കുണ്ടാകുമെന്ന് പറയാനാകില്ല. എന്തായാലും അതു പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുതന്നെയാണ്.

എന്നാല്‍ അനവസരത്തില്‍ ഉപയോഗിക്കുന്ന അത്തരം വാക്കുകള്‍ ഫലം ചെയ്യില്ലെന്നു മാത്രമല്ല,കയ്യില്‍ അഴുക്കാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു എന്നൊരു കുഴപ്പം കൂടിയുണ്ട്.

http://keralat.blogspot.com/

Click here for the article
-ചിത്രകാരന്‍, കേരളം, ഇന്ത്യ