പ്രീയപ്പെട്ട ബിനു തോമസ്സ്,
താങ്കള്‍ എനിക്കു മുമ്പേ അത് പറഞ്ഞു കഴിഞ്ഞൂ
അഭിനന്ദനങ്ങള്‍.
എന്തു കൊണ്ട് വായനക്കാര്‍ ശശീധരന്‍ എന്ന അപരനെ ഭാഷയുടെ പേരില്‍ തെറിവിളിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതില്‍ അപരനായ ശശീധരന്‍ വ്യക്തിയെ ടാര്‍ഗറ്റ് ചെയ്യുന്നു കൃതികളെയല്ല.
കൃതികളിലെ രാഷ്ട്രീയം സംസാര്‍ക്കുമ്പോള്‍ വ്യക്തികളും എഴുത്തുകാരനും കടന്നു വരുക സ്വാഭാവികം എന്നാന്‍ ചില മുന്‍ ധാരണകള്‍വച്ച് ഒരു തെളിവു പോലും വായനക്കാരന് നല്‍കാതെ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന പോലെ വിളിച്ചു പറയുന്നത് നിരൂപണ സാഹിത്യത്തില്‍ പെടുമൊ?
തെറി വിളിക്കേണ്ടവരെ അതേ ഭാഷയില്‍ വിളിക്കണം എന്നു തന്നെയാണ് എന്‍റെയും മതം. എന്നാല്‍ കേള്‍ക്കുന്നവന് അത് മനസ്സിലാവണം എന്തിനാണ് തന്തയ്ക്ക് വിളിച്ചതെന്ന്. അല്ലാതെ ഇവന്‍ ആള്‍ ഭയങ്കര മോശമാ� എന്ന് പറയുമ്പോള്‍ സ്വയം അമേദ്യലേപനം ചെയ്യുകയാണ് ശശീധരാവതാരം.
മറ്റൊന്നു കൂടി
ധരമ്മപുരാണത്തിനെ പലരും കൂട്ടു പിടിച്ചു കണ്ടു. അതിലെ ഭാഷയും ശശീധര ഭാഷയും തമ്മില്‍ ഒരു ബന്ധവും ഇല്ല. ശശീധരഭാഷ്യം ആര്‍ക്കും എവിടേയും എപ്പോഴും പറയാന്‍ പറ്റുന്ന വളരെ നേര്‍ത്ത എളുപ്പം പൊട്ടി പ്പോകുന്ന ചീഞ്ഞ ഭാഷയാകുന്നത് അതു കൊണ്ടാണ്.
എന്നാല്‍ ആവശ്യമായ സ്ഥലത്ത് അത്രയും ശക്തിയും ചിലപ്പോള്‍ പോരാതെ വരുന്നു ശശീധരന്‍ എന്ന അപര നാമധേയന്.
കൊള്ളേണ്ടവര്‍ക്ക് കൊള്ളുന്ന ഭാഷ ഉപയോഗിക്കുക എന്നുള്ളത് മാധ്യമ ധരമ്മം തന്നെ എന്നാല്‍ ഭാഷയല്ല അത് ഉപയോഗിക്കുന്നതിലെ, വ്യക്തത കൂടി തെളിയണം ആ ഭാഷയ്ക്ക് എങ്കിലേ നിരൂപണത്തിനോ അതുമല്ലെങ്കില്‍ തെറി വിളിക്കോ കേള്‍ക്കേണ്ടവര്‍ ചെവിതരുകയുള്ളൂ. അല്ലെങ്കില്‍ വെള്ളത്തില്‍ വളിവിട്ടതു പോലെയായി പ്പോകും എന്നുള്ളതും ഭാഷയുടെ പരിമിതികളീല്‍ പെട്ടു പോകും എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
komath.iringal@gmail.com
Click here for the article
-രാജു ഇരിങ്ങല്‍, മനാമ, ബഹറൈന്‍