എടോ ഫ്രണ്ടേ....Let us encourage people എന്ന് താങ്കള്‍ എഴുതിക്കണ്ടു. ശരിയല്ലാത്തതിനെ പ്രോത്സാഹിപ്പുക്കുന്നത് താങ്കളുടെ സ്വഭാവമാണോ..? നല്ലതിനെ പ്രോത്സാഹിപ്പിക്കണം അല്ലെങ്കില്‍ അതേ പ്രോത്സാഹിപ്പിക്കാന്‍ പാടുള്ളൂ. പിന്നെ വേണു നമ്പ്യാര്‍ പുതിയ �കവി� അല്ല. മുമ്പും പലപ്പോഴായി എഴുതിയിട്ടുണ്ട്. താങ്കളെ പോലുള്ള കൂപ മണ്ഡൂകങ്ങള്‍ �മനോഹരം� എക്സലന്‍റ്, പദം കൊണ്ട് അലങ്കരിച്ചവ ആയിരിക്കാം അതൊക്കെ. അപ്പോള്‍ ഇതാണ് കവിത എന്ന് പ്രീയപ്പെട്ട കവി തെറ്റിദ്ധരിച്ചെങ്കില്‍ തിരുത്താനുള്ള അവസരമാണ് ഞാനുണ്ടാക്കിയത്. അല്ലാതെ destructive tendency ' അല്ല. ഈ പറയുന്ന കവി നല്ലതെഴുതിയാല്‍ അഭിനന്ദിക്കാം എന്ന് ഞാന്‍ പറഞ്ഞ കാര്യം പലതും മറക്കുന്ന കൂട്ടത്തില്‍ അപരവ്യക്തിത്വമായ താങ്കള്‍ വെറുതെ കുരയ്ക്കരുത്.
പുതുമുഖ എഴുത്തുകാരനാണെങ്കില്‍ പോട്ടെ നാളെ നന്നായി വരുമല്ലോ എന്നു കരുതി നമുക്ക് മിണ്ടാതിരിക്കാം അല്ലെങ്കില്‍ ഇതൊക്കെ ഒന്ന് പഠിക്കണേന്ന് ഉപദേശിക്കാം. ഇദ്ദേഹം അങ്ങിനെ ഉള്ള ആളല്ലെന്ന് തോന്നിയതിനാലാണ് ഇത്രയും പറഞ്ഞത്.
പുതുമുഖമാണെങ്കില്‍ താങ്കള്‍ കുറേക്കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന് പറഞ്ഞ് ഞാന്‍ അവസാനിപ്പിക്കാം.
കേരളത്തിലെ ഫ്രണ്ടേ...താങ്കള്‍ കവിത വായിച്ച് �റാന്‍� മൂളുകയല്ല വേണ്ടത്. കവിത വായിച്ച് താങ്കളുടെ അഭിപ്രായം വള്ളി പുള്ളീ വിസ്സര്‍ഗ്ഗം വിടാതെ പറയ്. മനോഹരമായിരിക്കുന്നുവെന്ന് എഴുതാന്‍ അത്രവല്യ മിടുക്കൊന്നും വേണ്ട.
ഇനി ആദ്യം മലയാളം എഴുതി പഠിക്ക്. ഇത് രണ്ടുപേരോടുമാണ്. ഇത്രയും യൂനിക്കോഡ് വികസിച്ചതില്‍ അത്രയെങ്കിലും ഗുണമുണ്ടാകട്ടെ. അധ്വാന ഭാരം കുറയ്ക്കാന്‍ പുതിയ ടെക്നോളനി ഉപയോഗിച്ച് പഠിക്ക്. ഇനി അതിനെ കുറിച്ച് അറിയില്ലെങ്കില്‍ ചോദിക്കൂന്ന് ഞാന്‍ പറയുന്നു.
ബുദ്ധി ഫ്രീസറില്‍ വയ്ക്കാതെ ചിന്തിക്ക്. �റാന്‍� മൂളീ സംസ്കാരം മതിയാക്കി താങ്കള്‍ക്ക് തോന്നുന്നത് അത് മോശമായാലും നല്ലതായാലും എഴുതാന്‍ പഠിക്ക് കേരളത്തിലെ ഫ്രണ്ടേ..
ജി ആര്‍ ഗുരുവായൂര്‍ എഴുതിയിരിക്കുന്നത് കണ്ടു. ചെളിവാരിയെഴുതാതെ രണ്ടു വരി എഴുതി ക്കാണിക്കൂന്ന്. ഇവിടെ ഇതേ പുഴയില്‍ ഞാനെഴുതിയിട്ടുണ്ട്. അതു കൊണ്ട് എഴുതാനറിയില്ലെന്ന് താങ്കള്‍ തെറ്റിദ്ധരിക്കേണ്ട. ചെളിവാരിയെറിയല്‍ അല്ല. സാംസ്കാരിക പുഴയുണ്ടാക്കുകയാണ് ചെയ്യുന്നത്. മലീമസമായ ഗംഗ പോലെ ഈ പുഴ ഇത്തരം കവിത്വം ഇല്ലാത്ത കൃതികളാല്‍ അലങ്കോലപ്പെട്ടീരിക്കുന്നു. അതിനെ ശുദ്ധമാക്കുകയെന്ന കര്‍ത്തവ്യം ഒറ്റയ്ക്ക് ഏറ്റെടുത്തതാണ് ഞാന്‍.
അടിക്കുറിപ്പ്: മറുപടി തരുമ്പോള്‍ മലയാളം എഴുതാന്‍ പഠിച്ചിട്ട് മതി. അല്ലെങ്കില്‍ അടങ്ങിയൊതുങ്ങി ഒരു മൂലയില്‍ കണ്ടും കേട്ടുമിരിക്കണം. അല്ലെങ്കില്‍ പഠിക്കണം മലയാളം എഴുതാന്‍.
Click here for the article
-സേതുരാമന്‍ , തമിഴ്നാട്, ഇന്ത്യ