ഇതോ കവിത!!! എന്ന കുറിപ്പിന് മി. വേണു നമ്പ്യാരുടെ മറുപടി എന്നെ വല്ലാതെ ചിരിപ്പിച്ചു. പിന്നെ ഇത്തിരി സഹതാപവും തോന്നി. ഒന്നുമില്ലെങ്കില്‍ ഞാന്‍ പ്രായം നോക്കേണ്ടതായിരുന്നു.
മറ്റൊന്ന് ഇംഗ്ലീഷില്‍ മറുപടി എഴുതാന്‍ അറിയാത്തതു കൊണ്ടാണ് ഈ ചെയ്ത്ത് എന്ന് കരുതരുത് കേട്ടോ..യൂനിക്കോഡും മലയാളം മൊഴി, അഞ്ജലിയൊക്കെ വന്നപ്പോഴെങ്കിലും താങ്കള്‍ക്ക് അത് ഉപയോഗിച്ച് പഠിക്കാമായിരുന്നു. താങ്കളുടെ പ്രീയപ്പെട്ട ആരാധകര്‍ക്കും.
മലയാളം മാഗസീനില്‍ മലയാളം എഴുതാനറിയാവുന്ന താങ്കളും കൂട്ടുകാരും കഴിയുന്നതും അതേ ഭാഷയില്‍ പ്രതികരിക്കുന്നതല്ലേ നല്ലത്? മലയാളത്തിനും അതാണ് ഗുണകരമാവുക. ഇനി ആ ഭാഷയില്‍ എഴുതാനറിയില്ലെങ്കില്‍ അതിനെ കുറിച്ചുള്ള സംശയങ്ങള്‍ താങ്കള്‍ക്ക് ഇവിടെ തന്നെ തുടരാവുന്നതാണ്. ഇങ്ങനെയൊക്കെ അല്ലേ മാഷെ ഇതൊക്കെ പഠിക്കുക. അതിന് നാണക്കേടൊന്നും വിചാരിക്കരുത്.
ഇനി കാര്യത്തിലേക്ക് കടക്കാം.
പതിത പാവനന്‍റെ അര്‍ത്ഥം കണ്ട് ഞാന്‍ കണ്ണു തള്ളി നില്‍ക്കുകയാ മാഷേ.. അതു പോട്ടേ
ഉത്തരാശ്രമം : എന്‍ റേ ദൈവമേ ഇങ്ങനേയും അര്‍ത്ഥമോ!!!!1
അതു ശരിയാ വാലുള്ള മനുഷ്യന്‍ തന്നെ!!!!!!!!!
മായാവിക്ക് ഇങ്ങനെയും ഒരര്‍ഥമോ...പാവം കുട്ടികള്‍ ബലരമയിലെ മായവിയെ കണ്ട് ഈ അര്‍ത്ഥം വച്ച് വായിച്ചാലുള്ള ഒരു ഗതി നോക്കണേ...!!
ബാക്കിയൊന്നും ഞാന്‍ എടുത്തു പറയുന്നില്ല. പോട്ടെ മാഷേ..
താങ്കള്‍ക്ക് മറ്റുള്ളവരിലേക്ക് ആശയപ്രകാശനത്തിന് പറ്റിയ വാക്കുകള്‍ തന്നെ തിരഞ്ഞെടുക്കാം. എന്നാല്‍ എന്തെങ്കിലും പറയുന്നതിനോട് എങ്ങിനെ യോജിക്കാന്‍ പറ്റും മാഷേ.. ഞാന് ഒരു പാട് ശ്രമിച്ച് നോക്കി എന്തെങ്കിലും ഒരു നല്ലതു പറയാന്‍ പറ്റുമോന്ന്.. നിരാശയായിരുന്നു ഫലം.
ഒന്നെ ഈ യൊരു ശ്രമത്തിന് അഭിനന്ദനം പറയാം.
പിന്നെ ഒരു കാര്യം ഈ പറഞ്ഞതൊക്കെ കവിതയെ മാത്രമാണ് താങ്കളെ അല്ല. അത് മനസ്സിലാക്കണം. താങ്കള്‍ എന്ന വ്യക്തിയെ വിമര്‍ശിക്കാന്‍ ഞാനാളല്ല. അതെന്‍റെ ജോലിയും അല്ല. നല്ല കവിത എഴുതിയാല്‍ അതിനെ നല്ലതെന്നു തന്നെ പറയും. അതിനായ് കാത്തിരിക്കുന്നു
ഇനി താങ്കളുടെ കുഴലൂത്തുകാര്‍ക്കൊരു വചനം നേരാം
� Nobody is going to hang you� എന്ന് നീട്ടി വലിച്ചെഴുതിയല്ലൊ എന്‍റെ പൊന്നുമോന്‍!!!!
�A Friend from Kerala� അപ്പനെ അമ്മയെ മടിയിലിട്ട് ഇട്ട പേരാണോ ഇത്?
അതൊ പള്ളീയില്‍ മാമോദീസ മുക്കിയ പേരാണോ..?
മാഷേ.. ആദ്യം സ്വയം മാറൂ എന്നിട്ട് മറ്റുള്ളവരോട് പറയൂ.
പിന്നെ സേതു രാമന്‍ എന്ന പേര് എനിക്ക് സ്വന്തമായുള്ളതാ..അത് അല്ലെന്ന് തെളിയിക്കുവാന്‍ വല്ല വിദ്യയുമുണ്ടോ കയ്യില്‍?
Click here for the article
-സേതു രാമ, തമിഴ് നാട്, ഇന്ത്യ