ഇന്ത്യയില്‍ ഞാന്‍ ബന്ധപ്പെട്ടിരുന്ന ഒരു offshore ടീമിലെ അവിവാഹിതനായിരുന്ന ഒരു ചെറുപ്പക്കാരന്‍ ഏതുസമയത്തും online ഉണ്ടാവുമായിരുന്നു. ചെറിയ ഒരു ശല്യവുമായിരുന്നു അതെനിക്ക്; കാരണം കാലത്ത് ജോലിക്കുചെല്ലുമ്പോള്‍ ഇ-മെയിലിലും വൈകുന്നേരം ഫോണില്‍ വീട്ടിലും അയാള്‍ എന്നെ ബന്ധപ്പെടുമായിരുന്നു എന്തെങ്കിലും സംശയങ്ങളുമായി. കാലത്ത് 9 മണിയോടെ ഓഫീസിലെത്തി, വൈകുന്നേരം വളരെ വൈകി വീട്ടില്‍ പോകുന്ന പ്രകൃതക്കാരന്‍.
ഇദ്ദേഹം കുറച്ചുനാളുകള്‍ക്ക് ശേഷം വിവാഹം കഴിച്ചു; ഭാര്യ മറ്റൊരു MNC യിലെ ജോലിക്കാരി. ഇനിയെങ്കിലും കക്ഷി നേരത്തെ വീട്ടില്‍ പോകുമെന്നു കരുതി ഞാന്‍ നോക്കിയിരുന്നു. സംഗതിയെന്താണെന്നറിയില്ല; വിവാഹത്തിനുശേഷം അയാള്‍ വളരെ നേരത്തെ 5 മണിയോടുകൂടി ഓഫീസിലെത്താന്‍ തുടങ്ങി :( തിരിച്ചുപോകുന്നത് പഴയതുപോലെ വൈകിയും.
ഈ കവിത അതെന്നെ ഓര്‍മ്മിപ്പിച്ചെന്നു മാത്രം!
Click here for the article
-തോമസ്, സാന്‍ ഹോസെ, കാലിഫോര്‍ണിയ