Monday, November 5, 2007

വാക്കുകളെ ബഹുമാനിക്കണം

വാക്കുകളെ ബഹുമാനിക്കണം

തെറി എന്ന് മറ്റുള്ളവര്‍ പറയുന്നത് വാക്കുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ജാതീയ വിവേചനം പോലുള്ള ഒരു തരംതിരിവായാണ് ചിത്രകാരന്‍ മനസ്സിലാക്കിയിട്ടുള്ളത്. ആ വാക്കുകള്‍ അന്തസ്സുകെട്ടവയാണെന്ന് ഇതുവരെ തോന്നിയിട്ടില്ല.അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ തെറിയെന്ന് മുദ്രകുത്തുന്ന വാക്കുകളെ ബഹുമാനിച്ചുകൊണ്ടേ ചിത്രകാരന്‍ ഉപയോഗിക്കാറുള്ളു. (അതു ചിത്രകാരന്റെ രീതി)

ശ്രീ.ശശിധരന്‍ ഈ മിറര്‍ സ്കാനില്‍ തെറി വാക്കുകള്‍ ഉപയോഗിക്കാന്‍ വേണ്ടി ഉപയോഗിച്ചതായി കാണുന്നു.
ഇപ്രാവശ്യം മിറര്‍സ്കാന്‍ നടത്തിയത് റിപ്പോര്‍ട്ട് കൊള്ളാമെങ്കിലും,ശ്രീ.ശശിധരന് വയറിളക്കം ബാധിച്ച് ...മുഴുവന്‍ സമയവും ക്ലോസറ്റില്‍ നിന്നും എണീക്കാനാകാതെ കക്കൂസിലിരുന്നുതന്നെ എഴുതേണ്ടിവന്നു എന്ന തോന്നലുളവാക്കുന്നു.
എഡിറ്റര്‍ അദ്ദേഹത്തിന് കുറച്ചു മോര് കാച്ചിക്കൊടുക്കുകയോ,കട്ടന്‍ ചായയില്‍ നാരങ്ങപിഴിഞ്ഞുകൊടുക്കുകയോ ചെയ്യേണ്ടിയിരുന്നു.
അത്തരം വാക്കുകള്‍ ദുര്‍വ്യയം ചെയ്യുന്നതിനോട് ചിത്രകാരന് യോജിപ്പില്ലെന്ന് അറിയിക്കട്ടെ !!!

അശ്ലീലമെന്ന് ജനം മുദ്രകുത്തുന്ന വാക്കുകള്‍ ശാസ്ത്രീയമായി ഉപയോഗിക്കാനാകുമോ എന്ന് ചിത്രകാരന്‍ പരീക്ഷണം നടത്തിനോക്കിയതിന്റെ ഒരു സാമ്പിള്‍ പൊസ്റ്റിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു.
�നിരോധിട്ട ചിന്തകള്‍�
http://chithrakaran.blogspot.com/2007/11/blog-post.html

Click here for the article
-ചിത്രകാരന്‍, കണ്ണൂര്‍,