ഞങ്ങളും മനുഷ്യരാണ് മലയാളത്തില്‍ ഇത്രയും തെറികള്‍ ഇതേവരെ ഒരു മാഗസിനും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല...നാമൊക്കെ ബഹുമാനിക്കുകയും, ആവേശപൂര്‍വ്വം വായിക്കുന്ന കൃതികളുടെ രചയിതാക്കളെ വായില്‍ തോന്നിയതൊക്കെ വിളിക്കാന്‍ ഇയാളാര്. ശരിക്കുള്ള പുഴ എല്ലാ നല്ലതിനെയും ചീത്തയേയും ഒഴുക്കിക്കൊണ്ടു വരും. പക്ഷെ എന്റെ നിരീക്ഷണത്തില്‍ ഈ പുഴയിലെ മിറര്‍ സ്കാന്‍ വെറും ചീത്തവാക്കുകള്‍ മാത്രമെ ഒഴുക്കുന്നുള്ളൂ.പ്രിയപ്പെട്ട ലേഖകാ താങ്കള്‍ ഒരു കാര്യം എപ്പോഴും ഓര്‍മ്മയില്‍ വേണം ..വിമര്‍ശനവും ഒരു സാഹിത്യമാണ്..താങ്കളുടെ മിറര്‍ സ്കാനിന്റെ തലവാചകം (മുലയും മുടിയും മുറിച്ചു ചുടുകാട്ടിലെരിയാന്‍ സമയമായി .....) താങ്കള്ക്ക് പണം തരാനുള്ള ആരെയോ വിളിക്കുന്നതുപോലെ തോനുന്നു....സുഹൃത്തേ ഇതല്ല വിമര്‍ശനം. നെറ്റ് ഉപയോഗിക്കുന്ന മലയാളികള്‍ക്ക് മലയാള ഭാഷ തീരെ പരിജയമില്ല എന്ന് ധരിക്കരുതേ...താങ്കളുടെ ഭാഷയില്‍ സമൂലമായ പരിവര്‍ത്തനം ആവശ്യമാണ്...
Click here for the article
-Haris Mangalassery, Mangaf ,