� കോട്ടയ്ക്കല്‍ ശിവരാമന് പ്രായമായി, വേഷഭംഗി കുറയുമെന്നത് നേര്. അദ്ദേഹത്തിന്റെ ദമയന്തി, സൌന്ദര്യസങ്കല്പങ്ങള്‍ക്ക് നിരക്കുന്നതല്ല. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുന്നതാണ്, ഇതുപോലെയുള്ള നിരീക്ഷകരുടെ വിമര്‍ശനം വരാതിരിക്കുവാന്‍ നന്ന്.
� എന്നാല്‍ കഥകളിയില്‍, കഥാപാത്രമായി വേഷമിടുന്നവരുടെ സൌന്ദര്യം ഒരു ഘടകം മാത്രമാണ് എന്ന വസ്തുത വിസ്മരിക്കുവാന്‍ പാടുള്ളതല്ല. സ്ഥായിയുണ്ടാവണം, മുദ്രകള്‍ ശരിയായി ഉപയോഗിക്കുവാന്‍ കഴിവുണ്ടാവണം, പാത്രബോധമുണ്ടാവണം, പുരാണബോധമുണ്ടാവണം, താളമുണ്ടാവണം, താളത്തിനൊത്തും പാട്ടിന്റെ സാഹിത്യത്തിനൊത്തും മുദ്രവിന്യസിക്കുവാന്‍ കഴിവുണ്ടാവണം, അരങ്ങുബോധമുണ്ടാവണം, കൂട്ടുവേഷവുമായി മാനസികമായി സംവേദിക്കുവാന്‍ കഴിവുണ്ടാവണം - ഇങ്ങിനെ പലതിലും ശിവരാമന്‍ സമകാലീനരായ സുന്ദരീദമയന്തിവേഷങ്ങളേക്കാള്‍ മുന്നിലായതുകൊണ്ടാണ്, ആസ്വാദകര്‍ വേഷസൌന്ദര്യം മോശമായാലും ശിവരാമന്റെ ദമയന്തി മതിയെന്നു കരുതുന്നത്.
� മാധ്യമലേഖകര്‍ വേണ്ടരീതിയില്‍ വിലയിരുത്താറില്ല എന്നതും സത്യം. കലാമണ്ഡലം ഗോപി നളനായും കോട്ടയ്ക്കല്‍ ശിവരാമന്‍ ദമയന്തിയായും വേഷമിട്ടാല്‍ മാത്രം നളചരിതം മികച്ചതാവില്ല! അവര്‍ വേഷമിടുന്ന അരങ്ങുകളെല്ലാം �ബലേ, ഭേഷ്!� എന്നു പറയേണ്ടതുമില്ല. പക്ഷെ, അങ്ങിനെവരുമ്പോള്‍, ഈ കഥകളിയരങ്ങുകളെല്ലാം സശ്രദ്ധം വീക്ഷിച്ച് തുടര്‍ച്ചയായെഴുതേണ്ടിവരുഅം. എങ്കിലല്ലേ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമുള്ളൂ? അതിന് കഴിയുമോ ഈ മാധ്യമങ്ങള്‍ക്ക്?
--
Click here for the article
-Haree | ഹരീ, തിരുവനന്തപുരം,