മുസ്തഫ പെരുമ്പറത്തിന്‍ റെ അതി മനോഹരമായ കഥ.
അതിഭാവുകത്വങ്ങളില്ലാതെ റീയലിസ്റ്റിക്കായ് സംവദിക്കുന്ന കഥ പഴക്കമുണ്ടെങ്കിലും ഏതു കാലത്തും ഏതു മനുഷ്വരോടും എളുപ്പം ചങ്ങാത്തം കൂടാന്‍ ഈ കഥയ്ക്ക് കഴിയുന്നു.
പഴമയെ സ്നേഹിക്കുന്ന മനുഷ്യര്‍ക്ക് പുതുമ വരുമ്പോഴുണ്ടാകുന്ന വേവലാതികളും ആഗോള വല്‍ക്കരണത്തിന്‍ റെയും കൃഷി നിരാസത്തിന്‍ റേയും വിളനിലമായ കേരളത്തിന്‍ റെ ഇന്നത്തെ അവസ്ഥ ഒപ്പിയെടുക്കുന്ന വേലപ്പന്‍ എന്ന കഥാപാത്രം ഈ കഥ ഒരിക്കല്‍ വായിക്കുന്ന ആരിലും ഒരു പാട് കാലം നിലല്‍ക്കും.
നമ്മുടേ മുമ്പില്‍,വീട്ടിനടുത്ത്, നാട്ടില്‍ അല്ലെങ്കിലും എല്ലായിടത്തും ഇത്തരം വേലപ്പന്‍ മാരും പിന്നെ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്യുനവരും സുലഭമാണ്. ഇന്ന്
അച്ഛനെയും, മുത്തച്ഛനേയും വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു.
സ്ത്രീ പൊട്ടിക്കാന്‍ മാത്രമായ ഒരു ചില്ലുപാത്രമാണെന്ന് ഈ ലോകം സ്വയം വിശ്വസിക്കുമ്പോള്‍ നമ്മള്‍ എന്തു ചെയ്യും. ഒരിക്കലും തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസത്തിന്‍ റെയും സ്നേഹത്തിന്‍ റേയും അടയാളമാണ് സ്ത്രീ എന്ന് നമ്മളെന്നാണ് മനസ്സിലാക്കുക.
വേലപ്പന്‍ ഒരു ഹിമാലയ പര്‍വ്വതമായി ഓരോ വായനക്കാരനിലും ഉയര്‍ന്നു നില്‍ക്കുന്നു. ഹൃദയത്തോട് ചേര്‍ത്തു വയ്ക്കാന്‍ പറ്റിയ കഥ നല്‍കിയ കഥാകൃത്തിന് അഭിനന്ദനങ്ങള്‍
Click here for the article
-രാജു ഇരിങ്ങല്, മനാമ,