Wednesday, December 12, 2007

ക്രിസ്തുവില്ലാത്ത ക്രിസ്തുമസ്

ക്രിസ്തുവില്ലാത്ത ക്രിസ്തുമസ്
അവസാനത്തെ ഇതളും കൊഴിഞ്ഞു പോകുന്നുതിനു മുന്പ് ഒരു വാക്ക്.
ലേഖനം വളരെ നന്നായിരിന്നു. ക്രിസ്തുമസില് ക്രിസ്ത്രുവില്ലാതാകുന്നുവെന്നു ഖേദിക്കുന്ന നിര്‍മല, ഒരു ഇടത്തരം നസ്രാണിയുടെ നിലവാരത്തിലേക്ക് താഴ്ന്നു പോയി. നഷ്ടപ്പെടുവാ൯, അബുഗ്രാഇബ് തുടങ്ങിയ ശക്തമായ കഥകളെഴുതിയ ആ നി൪മലക്കെന്തു പറ്റി?
അല്പം ചരിത്രം; ആദ്യകാല ക്രിസ്തുമസില് ക്രിസ്തുവില്ലായിരുന്നു. ഡിസംബറില് ആഘോഷിച്ചിരുന്ന ഒരു പേഗ൯ ഉത്സവത്തിലേക്ക് ക്രിസ്തുവിനെ പിന്നീട് തിരികി കയറ്റുകയായിരുന്നു. അതു കൊണ്ട് ഇതിലൊന്നും വിഷമിക്കാതെ ശക്തമായ സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങളെടുത്ത് എഴുത്ത് തുടരൂ. നല്ല നിലവാരമുള്ള ചുരുക്കം ചില എഴുത്തുകരിലൊരാളാണ് നി൪മല, ആ തീപ്പൊരി കെടാതെ പുതുവല്സരത്തിലൊരു പുതിയ ജനുവരി വിശേഷവുമായി കാണാമെന്ന പ്രതീക്ഷയോടെ......

Click here for the article
-ഒരു പേരിലെന്ത്, ഒരു സ്ഥലമെന്തിന്,