ടെലിവിഷന് വിഡ്ഡിപ്പെട്ടി എന്നൊക്കെ പറയുന്നത് എന്നോ കാലഹരണപ്പെട്ട പ്രയോഗമാണ്. റിമോട്ട് കയ്യിലിരിക്കുമ്പോള്‍ ഒരാള്‍ക്ക് സ്വയം വിഡ്ഡിയാകാം. അതിന് ടിവിയെന്തുപിഴച്ചു? ഇന്റെര്‍നെറ്റ് എന്നുപറഞ്ഞാല്‍ സെക്സ് എന്ന് അഭിപ്രായപ്പെടുമ്പോലെ ബാലിശമാണീ പ്രയോഗങ്ങള്‍.
കല ഏതുതരമായാലും അതിനെക്കുറിച്ചുള്ള വിലയിരുത്തല്‍ ആപേക്ഷികമാണ്. താങ്കളുടെ കാഴ്ച്ചപ്പാടില്‍ മറ്റുള്ളവര്‍ കാണണമെന്നില്ല. റിയാലിറ്റി ഷോകള്‍ കഴിവിനൊപ്പം ഭാഗ്യവും കൂടി പരീക്ഷിക്കപ്പെടുന്നു. ഒരു ചാനലിന്റെ കച്ചവടതാത്പര്യം അതിന്റെ പ്രേക്ഷകരെ പിടിച്ചിരുത്തുക മാത്രമായിരിക്കും. അതിനപ്പുറം സ്ഥാപിത താത്പര്യമൊന്നും ഉണ്ടാകാറില്ല.
�നജീം വിരുദ്ധ ലോബി പോലെ ഒരു വിജയ് വിരുദ്ധ ലോബ്ബി� ലേഖനം വായിച്ചപ്പോള്‍ അങ്ങനെ തോന്നി.
പിന്നെ �ഞാന്‍ കാണുന്ന പരിപാടിമാത്രം നിലവാരമുള്ളത് അല്ലാത്തതെല്ലാം ചവറുകള്‍� എന്ന് രീതിയിലുള്ള ചിലരുടെ പരാമര്‍ശങ്ങള്‍ അവര്‍ തന്നെ വിലയിരുത്തട്ടെ!
Click here for the article
-A.K. Saiber, കൊച്ചി,