കഴിവുള്ളവരെത്തേടി അവസരം എത്തുംനാട്ടിലായിരുന്നപ്പോള് സ്റ്റാര്‍ സിംഗറിണ്റ്റെ ൬-൭ എപ്പിസോഡുകള്‍ കാണാന്‍ കഴിഞ്ഞിരുന്നു. നല്ല പരിപാടിയായിട്ടാണു തോന്നിയത്. ഇവിടെ ഏഷ്യാനെറ്റ് ലഭിക്കാത്തതിനാല്‍ തുടര്‍ന്നു കാണാന്‍ കഴിഞ്ഞില്ല. എങ്കിലും നസീമിണ്റ്റെയും വരുണിണ്റ്റെയും സന്നിധാനന്ദണ്റ്റേയും പ്രകടനം മികച്ചതായി തോന്നി. ഇവരെല്ലാം ചെറുപ്പക്കാരാണ്. നഷ്ടങ്ങളെക്കുറിച്ചോര്‍ത്ത് പരിതപിച്ചൈരിക്കാതെ, അവസരങ്ങള്‍ തേടിയെത്തുന്നതും കാത്തു നില്‍ക്കാതെ അവസരങ്ങള്‍ തേടിപ്പോവുക. നമ്മുടെ വലിയനടന്‍മാരും ഗായകരും എല്ലാം ഇങ്ങനെ കലയ്ക്കായി അലഞ്ഞു തിരിഞ്ഞവരാണ്. ശുഭാപ്തി വിശ്വാസം കൈവെടിയാതിരിക്കുക. ഞാന്‍ ഇറക്കാനുദ്ദേശിക്കുന്ന ഒരു ആല്‍ബത്തില്‍ വരുണിനെക്കൊണ്ടു പാടിക്കണമെന്നുമുണ്ട്. ഐഡിയാ സ്റ്റാര്‍സിംഗര്‍ എന്ന വാലില്ലാതെ തന്നെ. സന്നിധാനന്ദന്‍ സന്നിധാനം എന്ന അയ്യപ്പഭക്തിഗാനമിറക്കി ഈ വര്‍ഷം രംഗത്തിറങ്ങിയതറിഞ്ഞു. സെക്രട്ടറിയെ വരെ നിയമിച്ചെന്നാണു കേട്ടത്. നല്ലത്, നടക്കട്ടെ, ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.
Click here for the article
-നിശി, ആഫ്രിക്ക,