ഇത് ഒരു റിയാലിറ്റി ഷോ ആണെന്നതും മികച്ച പാട്ടുകാരെനെ/കാരിയെ തിരഞ്ഞെടുക്കുന്നതിലുപരിയായി ഒരു �ഷോ� ആണ്‍ ഇതിന്റെ പ്രധാന ഉദ്ദേശമെന്നുള്ളതും ലേഖകനടക്കം ഇവിടെ അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ മറക്കുന്നു എന്നു തോന്നുന്നു. മലയാള മാധ്യമങ്ങളില്‍ ഇതുവരെ കാണാത്ത രീതിയിലുള്ള പ്രകടനമാണ്‍ എം.ജി.ശ്രീകുമാറും ടീമും കാഴ്ചവെയ്ക്കുന്നത്. പലപ്പോഴും ജഡ്ജുമാരുടെ അവലോകനവും മറ്റുമാണ്‍ ഞാന്‍ കൂടുതല്‍ ഈ ഷോയില്‍ ആശ്വദിക്കുന്നത്.
പക്ഷേ, ഏഷ്യാനെറ്റ് SMS കോളുകള്‍ കിട്ടുന്നത് uniform ആയി എല്ലാവരുടെയും വിധിനിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ അത് പ്രേക്ഷകരെ വഞ്ചിക്കലാണ്‍.
ഏഷ്യാനെറ്റില്‍ നിന്ന് ആരെങ്കിലും ഇത്തരമൊരു ഓപ്പണ്‍ ഫോറത്തില്‍ അത്തരത്തിലുള്ള അന്ദേഹങ്ങള്‍ക്ക് മറുപടി പറഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതവരുടെ ജനപ്രീതി കൂട്ടുകയേയുള്ളൂ.
Click here for the article
-തോമസ്, സാന്‍ ഹോസെ,