മിറര്‍ സ്കാന്‍ അങ്ങിനെ ഒരു സാംസ്കാരിക പ്രശ്നമായി. അങ്ങിനെ ആകേണ്ട ഒന്നു തന്നെയാണ് ഇത്. ഇവിടെ ആരുടെ സംസ്കാരമാണ് ഇടിഞ്ഞു വീണത് എന്നതാണ് ചോദ്യം. നമ്മുടെ സാംസ്കാരികത മിറര്‍ സ്കാന്‍ എന്ന പംക്തിയില്‍ മാത്രം ഒതുങ്ങേണ്ടതാണൊ. ഇതു പോലെ തങ്ങളുടെ സാഹിത്യ ജീവിതത്തില്‍ എത്രയൊ അശ്ലീലമായി ഇടപെടാമൊ അതിലുമേറെ ഇടപെടല്‍ നടത്തുന്ന സാഹിത്യ നായകരേയും എഴുത്തു മേലാളരേയും നമുക്കൊന്നും തൊടുവാന്‍ കഴിയില്ല. അഹോ സ്വരം അഹോ മുഖം എന്നു പറയുന്നവരുടേയും കണ്ടാല്‍ തല്ലാനും തെറിപറയാനും മാത്രം വായ് തുറക്കുന്ന അവരേക്കാളും എത്ര ഭേദമാണ് പാവം തല്ലുകൊള്ളി ശശീധരന്‍.
നമുക്കൊക്കെ ശശീധരനെ പോലുള്ളവരെ ആക്രമിക്കാനെ കഴിയു... മലയാള്‍ സാംസ്കാരത്തില്‍ കൊടുങ്ങല്ലുര്‍ തെറിപ്പാട്ട് ഉള്ളതു പോലെ ഒന്നാനു ഇതെന്നു കരുതിയാല്‍ മതി. കൊടുങ്ങല്ലുര്‍ തെറിപ്പാട്ടിനു ചില ഉന്നങ്ങള്‍ ഉള്ളതു പോലെ മിറര്‍ സ്കാനും ഉണ്ടാകും. അതിന്റെ ലക്ഷണങ്ങള്‍ ഇതില്‍ ഉണ്ടു താനും.
വലിയ കൊമ്പന്മാര്‍ പറയാന്‍ പോലും മടിക്കുന്ന ചില സത്യങ്ങള്‍ തുറന്നു പറയുന്ന ശശീധരന്‍ ഭാഷയുടെ പേരില്‍ മാത്രമല്ല വിമര്‍ശിക്കപെടുന്നത് എന്നു തോന്നുന്നു. ശശീധരന്‍ എഴുതുന്നതു പോലെ തന്നെ യാണു പ്രതികരിക്കുന്നവരുടെയും ഭാഷ. എന്തു പറഞ്ഞാലും ഈ ഭാഷയും മലയാളിക്കു വഴങ്ങും.
വെറും എം.ടി വിമര്‍ശനമല്ല ഇവിടെ ഇയാള്‍ നടത്തുന്നത്. മറിച്ച് എം. ടിയെ മുന്നില്‍ നിര്‍ത്തി ഒരു മാഫിയ നടത്തുന്ന ഇടപെടലാണ് ഇയാള്‍ ഇവിടെ നടത്തുന്നത്. മാതൃഭൂമി അതിനു ചുക്കാന്‍ പിടിക്കുന്നു എന്നതു സത്യമാണേന്നു അതു വായിച്ചാല്‍ മനസിലാകും. 60 വര്‍ഷത്തെ എഴുത്തിനു ഒരു വിമര്‍ശനവും നല്‍കാന്‍ ഇവിടെ ആരും ഉണ്ടായില്ല. നാലുകെട്ടിന്റെ 50 വര്‍ഷം പരിപാടിയില്‍ ത്രിശ്ശൂരില്‍ ഇതു പറഞ്ഞത് ശാരദക്കുട്ടി മാത്രം.
പിന്നെ പുഴ ഡോട്ട് കോമില്‍ ഒരു പാവം തല്ലുകൊള്ളി ശശീധരനും.
ഈ ധൈര്യത്തിനു ശശീധരനും പുഴ ഡോട്ട് കോമിനും പിന്തുണയാണ് സാഹിത്യത്തില്‍ ഇടപെടലുകള്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്.
Click here for the article
-അമല്‍ സഹദേവന്‍, കൊച്ചി,