Friday, January 4, 2008

മന്ദാരം, സേവനപ്രവര്‍ത്തനങ്ങള്‍ക്ക്.....

മന്ദാരം, സേവനപ്രവര്‍ത്തനങ്ങള്‍ക്ക്.....

പ്രിയ മോഹന്‍ ലാല്‍ കമ്മ്യൂണിറ്റി, പുഴ.കോം സുഹൃത്തുക്കളെ,

സേവനപ്രവര്‍ത്തനങ്ങള്‍ക്ക്‍ ഓര്‍ക്കുട്ട്‍ ഉപയോഗിക്കപ്പെട്ടതിനു നന്ദി, സന്തോഷം. അതില്‍ പങ്കു ചേരാന്‍ പറ്റാത്തതില്‍ വിഷമവും ഉണ്ട്‍.

എന്നാല്‍ ഇത്‍ ആദ്യത്തേ സംഭവമല്ല. സേവാപ്രവര്‍ത്തനങ്ങള്‍ക്ക്‍ വേണ്ടി ഓര്‍ക്കുട്ടിനെ ഉപയോഗിക്കുവാന്‍ വേണ്ടി രൂപം കൊണ്ട്‍ പ്രവര്‍ത്തിക്കുന്ന മന്ദാരം എന്ന കമ്മുണിറ്റി,വളരെ മുന്‍പേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. ഒരു യോഗം നടത്തി വിജയിപ്പിക്കുകയും ചെയ്തു,ചില ചെരിയ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞു.
കോട്ടയത്ത്‍ ഒരു നേത്രദാനക്യാമ്പ്‍ ജനുവരി അവസാനം നടക്കും.ഇപ്പോള്‍ തന്നെ ഒരു രക്തദാനത്തിനുള്ള ത്രെഡ്‍ ഇതില്‍ ഉണ്ട്‍.

മന്ദാരം മിലന്‍ എന്ന പേരില്‍ നടത്തിയ ആദ്യ മീറ്റിങ്ങ്‍ വാലിയ വാര്‍ത്താ പ്രാധാന്യം നേടിയത്‍ അതിന്റെ വ്യത്യസ്തമായ ആഗ്രഹങ്ങളും നിലപാടുകളും കൊണ്ടാണ്‍. ഇത്തിന്റെ ചിത്രങ്ങള്‍ മന്ദാരം മിലന്‍ എന്ന പ്രൊഫെയിലില്‍ കൊടുത്തിട്ടുണ്ട്‍.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ അതിനു ശേഷമാണ്‍ എല്ലാ കമ്മ്യൂനിറ്റികളും സ്വീകരിച്ചത്‍ എന്നു വിനയപൂര്‍വ്വം പറയട്ടെ.
ആരു തുടങ്ങുന്നു എന്നതിനു പ്രാധാന്യമൊന്നുമില്ല. കാരണം എത്ര പേര്‍ ഇതൊക്കെ പ്രയോജനപ്പെടുത്തുന്നോ അത്ര മേല്‍ ഞങ്ങളും സന്തോഷിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ ഞങ്ങളൂടെ കമ്മ്യൂണിറ്റിയില്‍ കൂടി അറിയിക്കുക.

ഇനിയും ഇനിയും ഒരു പാട്‍ കാര്യങ്ങള്‍ നമുക്ക്‍ ചെയ്യുവാനുണ്ട്‍.അതിനു വേണ്ടി ഇനിയും ഇനിയും യത്നിക്കാം. നല്ലതു ചെയ്യുവാന്‍ നമുക്ക്‍ ഉത്സാഹിക്കാം.

മന്ദാരം സുഹൃത്തുക്കള്‍ക്ക്‍ വേണ്ടി,
അഡ്വ.അനില്‍ ഐക്കര.

Click here for the article
-അഡ്വ.അനില്‍ ഐക്കര., കേരള,