MT should be criticised decentlyഎം ടീ വിമര്‍ശിക്കപെടേണ്ടതാണു അതിനുള്ള സമയം കഴിഞ്ഞിരിക്കുന്നു പക്ഷെ അതു ഇത്തരം ടോയ്ലറ്റു ഭാഷയില്‍ ആകുമ്പോള്‍ എം ടീ കൂടുതല്‍ ആദരവു നേടുന്നു എം വീ ദേവന്‍ എം ടീയെ ഒരു നായര്‍ ആക്കി വിമര്‍ശീക്കുമ്പോള്‍ അതിനു ഒരു ജാതി ക്കുശുമ്പു വരുന്നു യതാര്‍ഥത്തില്‍ എം ടീ ആരാണു നല്ല ക്രാഫ്റ്റുള്ള ഒരു കഥാകാരന്‍ പക്ഷെ അദ്ദേഹം ആശയങ്ങള്‍ മറ്റുള്ള വരില്‍ നിന്നും എടുക്കുന്നുണ്ട്‍ നിര്‍മല്‍ വര്‍മ്മയുടെ പരിന്ദേ (പറവകള്‍) വായിച്ചിട്ടുള്ളവറ്‍ക്കു മഞ്ഞു എവിടെ നിന്നും എഴുതി എന്നു മനസ്സിലാക്കാന്‍ കഴിയും അതുപോളെ ശിവാജി സാവന്ത്‍ എഴുതിയ യുഗാന്ത്‍ എന്ന നോവലിണ്റ്റെ തീം ആണു യഥാര്‍ഥ്ത്തില്‍ രണ്ടാം ഊഴത്തിണ്റ്റെ തീം. പക്ഷെ രണ്ടാം ഊഴത്തിലെ ഉല്‍ക്ര്‍ഷ്ടമായ ഭാഷ എം ടീക്കു തന്നെ സ്വന്തം അതുപോലെ കാലം വായിക്കുമ്പോള്‍ ഹാരോള്‍ഡ്‍ റോബിന്‍സിണ്റ്റെ എ സ്റ്റോണ്‍ ഫോര്‍ ഡാനി ഫിഷര്‍ ഓര്‍മ്മയില്‍ വരുന്നുണ്ട്‍ വടക്കന്‍ വീരഗാഥയിലെ ആശയം ഒരു ഡോകടാറേറ്റു പ്രബധം ആണത്രെ എം ടീ അവസാനം എഴുതിയ വാരാണസി മാധവിക്കുട്ടിയുടെ വണ്ടിക്കാളകള്‍ പോലെ യാതൊരു സാഹിറ്റ്യ ഗുണം ഇല്ലാത്തതായിപോയതിണ്റ്റെ കാരണം ആശയം എം ടീയുടേതായതു കൊണ്ടാണു പെരുംതച്ചണ്റ്റെ ആശയം തോപ്പില്‍ ഭാസിയുടെ മകന്‍ അജയന്‍ തന്നെ നല്‍കി എന്നാണൂ അജയന്‍ പറയുന്നത്‍ എന്തൊക്കെ ആയാലും എം ടീ യുടെ ഭാഷ ഒന്നു വേറിട്ടതു തന്നെ ചെറീയ മൂളലും നിശ്ശബ്ദതകളൂം എത്ര വലിയ ഒരു വികാരം ആണൂ പ്രകടിപ്പിക്കുന്നത്‍ ഇത്രയും ചുരുങ്ങിയ വാക്കില്‍ അത്ര വലിയ ഒരു വികാരം പ്രകടിപ്പിക്കാന്‍ കഴിവുള്ള ഒരു ഭാഷാകാരന്‍ നമുക്കു വേറെ ഇല്ല വടക്കന്‍ വീരഗാഥയിലെ പല ഡയലോഗുകളും എത്ര വലിയ വികാരങ്ങള്‍ നമ്മില്‍ ഉണര്‍ത്തുന്നു 'നിങ്ങള്‍ ശപിച്ചു കൊണ്ടു കൊഞ്ച്ചും ചിരിച്ചു കൊണ്ടു കരയും ' 'ഒന്നും മറന്നിട്ടില്ല' എന്ന കണ്ണപ്പചേകവരോടു ചന്തു പറയുന്ന ഒറ്റ വരി എത്ര തീക്ഷ്ണം ആണു പക്ഷെ അതൊക്കെ ബുധിയും വിവരവും ഉള്ള ഭാഷയില്‍ എഴുതിയാള്‍ ആള്‍ക്കാര്‍ മതിക്കും തീട്ടവും മൂത്രവും ഗുദവും കോണകവും നിറഞ്ഞ ഭാഷയില്‍ എഴുതിയാള്‍ കാര്‍ക്കിച്ചു തുപ്പും.
Click here for the article
-sreekumar, Bhopal,