Tuesday, February 26, 2008

ഇതും പാര്‍ട്ടി രിതിയോ

ഇതും പാര്‍ട്ടി രിതിയോ

വസ്തുതകളെ മുന്‍ വിധിയോടെ വിലയിരുത്തിയാല്‍ ഇതു പോലെയേ എഴുതാന്‍ കഴിയു . കോട്ടയം സമ്മേളനത്തിന്റെ അവസാനം ടിവിയില്‍ കണ്ട ആര്ക്കും അപ്പോള്‍ ബഹളം വച്ച്ചതിനെ ന്യായികരിക്കാന്‍ കഴിയും എന്ന തോന്നുന്നില്ല . വി.എസിന്റെ പ്രസംഗം കേള്‍ക്കാന്‍ കഴിയാത്ത വിധം ബഹളമാണ് അവിടെ ഉണ്ടായത്. സ്വന്തം നേതാവ് പറയുന്നത് കേള്‍ക്കുക എന്നതാണ് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതുവരെ ചെയ്തു കണ്ടിട്ടുള്ളത് . എന്നാല്‍ പറയുന്നത് കേള്‍ക്കാന്‍ ശ്രമിക്കാതെ മുദ്രാവാക്യം വിളിയും ബഹളവും ഉണ്ടാക്കുന്നത് ഇതുവരെ ഉള്ള ഒരു പാര്‍ട്ടി സമ്മേളനങ്ങളിലും കണ്ടിട്ടില്ലാത്ത ഒരു രിതിയാണ് . അതോടൊപ്പം ആവേശം മുത്ത്തപ്പോള്‍ വേദിയിലേക്ക് ഒരു കുപ്പിയും ഇവര്‍ വലിച്ച്ചെരിയുകയുന്റായി. ഇതിനിയൊക്കെ തടയാന്‍ വി.എസ് തയ്യാറായില്ല എന്ന് മാത്രമല്ല തടയാന്‍ ഇറങ്ങ്ങ്ങിയ ചുവപ്പ് വളണ്ടിയര്‍ മാരെ തടയുകയും ചെയ്യുന്നത് നാം ടിവിയില്‍ കണ്ടതാണ് . ഇതേ രിതിയിലാണ് പാര്‍ട്ടി ഇനിയും മുന്നോട്ടു പോകുന്നതെന്കില്‍ അത് തെരുവ് യുദ്ധത്തിലെ അവസനിക്ക് എന്ന ബോധ്യമുല്ലതിനലകം പിണറായി എഴുനേറ്റ് നിന്നു ശകരിച്ച്ചത് എന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ ?

ഇനി മുതലിത്തവും വി.എസും എന്നതിനെപ്പടി ചിന്തിച്ചാല്‍. ഭട്ടാചാര്യ നടത്തിയ മുതലാളിത്ത അനുകു‍ല പ്രസ്താവനയും അതിന് ബസുവും കാരാട്ടും ഒക്കെ പറഞ്ഞ മറുപടിയും ഒക്കെ ഒന്ന്‍ കുട്ടിവായിച്ച്ചിട്ടു പോരെ പിണറായി ഇവിടെ മുതലാളിത്ത നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെ ഉള്ള ആരോപണം. പാര്‍ട്ടിയുടെ കേന്ദ്ര നയത്തിനു വിരുദ്ധമായ എന്തെങ്കിലും ഒരു നയം പിണറായി മുന്നോട്ടു വച്ചിട്ട് ഉണ്ടോ? ബംഗാളില്‍ നടപ്പിലക്കത്ത്ത എന്തെങ്കിലും ഒന്നു കേരളത്തില്‍ നടത്താന്‍ ശ്രമിച്ച്ചിട്ടുന്ടോ ? ഇനി പാര്‍ട്ടിയുടെ നയത്തിനു വിരുദ്ധമായ ഒന്ന്‍ നടപ്പിലാക്കാന്‍ കേരളത്തിലെ പാര്‍ട്ടിക്ക് കഴിയുമോ ?
ഇനി വി എസ് നടത്തുന്നു എന്ന പറയുന്ന ആശയ സമരത്ത്തെക്കുരിച്ച് നോക്കാം. ബംഗാളില്‍ നടപ്പിലാക്കുന്ന നയന്ഗ്ന്ങളെ വി.എസ് എതിര്‍ക്കുന്നുന്ടോ. അലെന്കില്‍ പാര്‍ട്ടിയുടെ കേന്ദ്ര നയന്ഗ്ന്ങളെ വി.എസ് എതിര്‍ക്കുന്നുന്ടോ? കേരളത്തിനു പുറത്ത് അദ്ദേഹം എന്തെങ്കിലും ആശയ സമരം മുന്നോട്ടു വച്ചതിനു തെളിവെന്തെന്കിലും എനുന്ടോ? നോക്കു‍ അദ്ദേഹത്തിന്റെ സമരങ്ങള്‍ എല്ലാം കേരളത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്നു.

Click here for the article
-കിരണ്‍ തോമസ് , കൊച്ചി ,