Thursday, March 6, 2008

സാംസ്‍കാരിക കര്‍ഷകര്‍ നമ്മെ നയിക്കും

സാംസ്‍കാരിക കര്‍ഷകര്‍ നമ്മെ നയിക്കും

ശശിധര ഒന്നുരണ്ടു വിയോജിപ്പുകള്‍ ഉണ്ട് . ഒന്നാമതായി മുലംപള്ളി സംഭവത്തില്‍ മാധ്യമങ്ങള്‍ ഇരട്ടത്തപ്പുകാട്ടുകയയിരുന്നു എന്നാണ് എന്റെ പക്ഷം. ഇന്ത്യവിഷന്‍ പോലും രണ്ടാമത്തെ വാര്‍ത്തയായിരുന്നു മുലംപള്ളി സംഭവം. പരമാവധി വിവധമകാതെ നോക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അച്ച്ച്ചുതനണ്ടാണ് ഒരു പോരല്‍ പോലും എല്ക്കാതെ നോക്കാന്‍ മാധ്യമാങ്ങള്‍ക്കായി എന്നത് മാത്രമല്ല സംഭവം കഴിഞ്ഞു ഏതാണ്ട് ഇരുപത് ദിനം കഴിഞ്ഞു മാത്രം പ്രതികരിക്കുകയും ഇതിന്റെ പിന്നില്‍ നക്സലുകളും ഉണ്ടകമെന്നു പറഞ്ഞ അച്യുതാനന്ദനെ ന്യായികരിക്കാന്‍ സി ആര്‍ നീലകണ്ഠന്‍ മനോരമ ന്യുസില്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ സഹതാപം തോന്നിപ്പോയി.

ഇനി എര്യംകുടിയിലേക്ക് വന്നാല്‍ നെല്‍പ്പാടം മുഴുവന്‍ നല്ല വിലകിട്ടിയപ്പോള്‍ വില്‍ക്കുകയും ഇഷ്ടികക്കളം നടത്താന്‍ വിരോധമില്ല എന്ന് സമ്മത പത്രവും ഒപ്പിട്ടു നല്കിയവരന് ഇന്ന്‍ സമരം നടത്താന്‍ മുന്നിലുള്ളത് എന്ന് ഇന്ത്യവിഷന്റെ ജനസഭ എന്ന പരിപാടി കണ്ടാല്‍ മനസിലാകും. അന്ന് തങ്ങള്‍ക്കും തെറ്റു പറ്റി എന്നാണ് ഈ സമര നായിക ജയശ്രി ടിച്ചര്‍ പറയുന്നതു. തെറ്റു പറ്റിയാല്‍ കുംപസരിച്ചാല്‍ മതിയെന്ന് വിശ്വസിക്കുന്ന ആളാണ് പോലും അവര്‍ . അതിനാല്‍ ഇന്നു അവര്ക്കു പഴയ തെറ്റു തിരുത്തി നല്കാന്‍ പഞ്ചായത്ത് തയ്യാറാകണം എന്നാണ് ആവശ്യം. ഇഷ്ടിക കളം പു‍ട്ടിക്കണം നെല്ല് കൃഷി തുടങ്ങണം . പറയന്‍ എന്തെളുപ്പം . പറഞ്ഞ ഉടനെ പറന്ന് വരാന്‍ വിതക്കാര്‍ ഉള്ളപ്പോള്‍ എന്തിന് ഭയപ്പെടണം . അവര്‍ വിത്ത് വിതക്കുകയും ചാനലുകളില്‍ വിശദീകരണം നടത്തുകയും ചെയ്യും എന്നതിനാല്‍ ഒരു വെടിക്കു രണ്ടു പക്ഷി.

അവിടുത്തെ പഞ്ചായത്ത് പ്രസിടന്റ്റ്‍ ജയരാമന്‍ എഴുതിയ ലേഖനം ദേശാഭിമാനിയില്‍ വായിക്കുക

http://www.deshabhimani.com/archives/04032008/lekhanam.htm

Click here for the article
-കിരണ്‍ തോമസ് , കൊച്ചി ,