ആശയത്തെ ആശയമായി കാണൂ. പലഹാരമായല്ല ഷാജി ചൂടാവണ്ട. സെറിലാക്ക്‍ മാത്രം കഴിച്ച്‍ വളരുന്ന കുട്ടികളും നാടന്‍ ഭക്ഷണം കഴിച്ചു വളരുന്നവരും തമ്മില്‍ വ്യത്യാസമുണ്ട്‍ സുഹൃത്തേ. നാച്ചുറല്‍ ഫുഡും നാടന്‍ ഫുഡും തമ്മിലുള്ള വ്യത്യാസം ഒന്ന്‍. ആലങ്കാരികമായ പ്രയോഗമാണിത്‍. പോപ്പ്‍ കോണ്‍ കള്‍ച്ചറും നാടന്‍ കള്‍ച്ചറും തമ്മിലുള്ള വ്യത്യാസം. ഒന്നൂടെ നന്നായി പറഞ്ഞാല്‍ നാടനും ഫോറിനും തമ്മിലുള്ള വ്യത്യാസം. റിയാലിറ്റിയും റൊമാന്റിസവും തമ്മിലുള്ള വ്യത്യാസം. ആശയത്തെ ആശയമായി കാണൂ. പലഹാരമായല്ല കാണേണ്ടത്‍. ഇത്തരം സില്ലി കാര്യങ്ങളില്‍ കടിച്ചു തൂങ്ങി വിലപ്പെട്ട സമയം കളയരുത്‍. സമയം കിട്ടുമ്പോള്‍ വല്ല പുസ്‍തകങ്ങളും വായിക്കൂ. കുറച്ച്‍ പ്രയോഗങ്ങള്‍ പഠിക്കൂ സുഹൃത്തേ. പണ്ട്‍ എന്റ സുഹൃത്ത്‍ മകനെ വിമാനം കാണിക്കാന്‍ കൊണ്ടുപോയപോലെയാണിത്‍. എയറോഡ്രോമില്‍ നിന്നും വിമാനം പൊങ്ങുന്നതു ചൂണ്ടി കാണിച്ചപ്പോള്‍ അവന്‍ തൊട്ടടുത്ത കൊടിച്ചിപട്ടിയെ നോക്കി നില്‍ക്കുകയായിരുന്നു. വിമാനത്തെ അവന്‍ നോക്കിയതേ ഇല്ല.
Click here for the article
-അനീഷ്‍ പ്രസാദ്‍, ഇരിങ്ങാലക്കുട ,