Wednesday, May 7, 2008

ആരോഗ്യകരമായ ഒരു ചര്‍ച്ചയായിരുന്നില്ല

ആരോഗ്യകരമായ ഒരു ചര്‍ച്ചയായിരുന്നില്ല
മിറര്‍ സ്‍കാന്‍ എന്ന പംക്തിയിലൂടെ മലയാളത്തിലെ തെറികളുടെ കെട്ടഴിച്ച്‍ പുഴ മലിനമാക്കി, എന്തു ചെയ്യാം ആ പുഴയിലിറങ്ങുന്ന വായനാക്കാരുടെയും നിലവാരം വല്ലാതെ താഴുന്നുവെന്നു തോന്നുന്നു. ആശയപരമായ ഒരു ചര്‍ച്ചയും ഇത്രയും വായിച്ച ഒരു കമന്റിലും കണ്ടില്ല. ലേഖകനെ കണ്ണും പൂട്ടി പിന്താങ്ങുന്ന മിസ്റ്റര്‍ ഇരിങ്ങാലക്കുടക്കു പോലും സമീപ കാലത്തെ രാഷ്ട്രൂീയ സ്ഥിതി അറിയില്ല. ലേഖനത്തിലെവിേെടോ ഉള്ള ഒരു പ്രയോഗം മലയാള സാഹിത്യ മാധ്യമ മേഖലയില്‍ വര്‍ഷങ്ങളായി ഉപയോഗിച്ചു പോരുന്നതാണ്‍. ബേബി ഫുഡാണ്‍ ഇവിടത്തെ പ്രശ്‍നം. അല്ലാതെ പ്രിയങ്ക നളിനിയെ കണ്ടതിന്റെ പിന്നിലെ കളികളെ പറ്റേിയോ അത്‍ സദ്‍പ്രവര്‍ത്തിയാണോ ദുഷ്‍പ്രവര്‍ത്തിയാണോ എന്നൊന്നും ആരും ചര്‍ച്ച ചെയ്‍തില്ല. നല്ല കപ്പയും മീനും കഴിച്ചു വളരുന്നതില്‍ അഭിമാനിക്കുന്നവരാണ്‍ മലയാളികള്‍. ആ പറഞ്ഞ സാധനം മിസ്റ്റര്‍ ഷാജി താമസിക്കുന്ന ചിക്കാഗോയിലും കിട്ടും. ബേബി ഫുഡിനെ പറ്റിപ്പറഞ്ഞപ്പോള്‍ ഷാജി എന്തിനാണ്‍ ഇത്ര വികാരാധീനനായത്‍ എന്നറിയില്ല. ഇനി ചിലപ്പോള്‍ സെറിലാക്ക്‍ കമ്പനി അേേങ്ങാരുടെ വല്ലവരുടേതുമായിരിക്കും. അതിനെ കണ്ണും പൂട്ടി പിന്താങ്ങാന്‍ കുറേ പേരും. ആരോഗ്യകരമായ ഒരു ചര്‍ച്ചയായിരുന്നില്ല എന്നു തുറന്നുപറയട്ടെ.
മുകളിലുള്ള ചര്‍ച്ച യില്‍ പട്ടിക്കാട്‍ എന്നൊക്കെ ഉപയോഗിച്ചു കണ്ടു. കേരളം പട്ടിക്കാടു തന്നെയാണ്‍. ആ പട്ടിക്കാട്ടിലാണ്‍ മുകളില്‍ പറഞ്ഞ സാറന്മാരുടെയൊക്കെ വേരുകളും. കേരളം അമേരിക്കപോലൊന്നും വളര്‍ന്നിട്ടില്ല. ബേബി ഫുഡ്‍ എന്നുദ്ദേശിച്ചത്‍ അമേരിക്കന്‍ സംസ്‍കാരത്തെയല്ല അവിടെ. ഇനി അഥവാ അങ്ങനെയാണെങ്കില്‍ തന്നെ മിസ്റ്റര്‍ ഷാജി ചൂടാവാന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ മകളെയൊന്നുമല്ലോ അദ്ദേഹം വിവാഹം കഴിച്ചത്‍. ഇത്‍ ലോക്കലായി ചിന്തിക്കുന്ന കുറച്ചു പേരുടെ ജല്‍പനങ്ങളായി മാറിയിരിക്കുന്നു. ദയവായി ഇത്തരം ചീപ്പ്‍ പബ്ലിസിറ്റി മെക്കാനിസം വേണ്ട. വായനക്കാര്‍ വേണ്ടാത്ത കാര്യങ്ങളില്‍ ചര്‍ച്ച നടത്തി പുഴവൃത്തികേടാക്കരുത്‍.

Click here for the article
-ഡോ. പ്രവീണ്‍ ബര്‍സോം , ഷാര്‍ജ ,