Friday, July 25, 2008

അമേരിക്കന്‍ മലയാളി

അമേരിക്കന്‍ മലയാളി

ബുദ്ധി ജീവികള്‍ ചെയ്യുന്ന രാജ്യ ദ്രോഹം എന്ന ആ൪ട്ടിക്കിളില്‍ കെ എം റോയ് പറയാന്‍ കൊതിച്ചത് മനസ്സിലാകാത്തത് ചില അമേരിക്കന്‍ മലയാളികള്‍ക്കാണെന്ന് തോന്നുന്നു.കേരളത്തില്‍ നിന്നും അമേരിക്കയിലെത്താന്‍ കഴിജ്ഞത് ഇന്‍ഡ്യന്‍ സംസ്കാരത്തില്‍ വള൪ന്ന മാതാ പിതാക്കള്‍ ഉള്ളത് കൊണ്ടാണെന്ന് ഇക്കൂട്ട൪ മനസ്സിലാക്കുന്നില്ല.

60വയസ്സ് കഴിജഞ സ്ത്രീകള്‍ പോലും സ്വന്തമായി പണിയെടുത്താലെ ജീവിക്കാന്‍ കഴിയൂ എന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്.കാരണം കുടുംബം എന്ന ഒരു സമസ്യക്ക് അവിടെ പ്രാധാന്യം മുകള്‍ തട്ടിലെ ഉള്ളു.മറ്റുള്ളവ൪ മിക്കവാറും കുടുംബം വേറെ തട്ടിലാണ്.ഇക്കൂട്ടരാണ് MOTHER DAY,VALANTINE DAY മുതലായ അസാംസ്കാരിക ദിനങള്‍ക്ക് തുടക്കം കുറിച്ചത്.ഇതിനോട് കെ എം റോയ് പോലും യോജിക്കുമോ എന്നറിയില്ല.

സംസ്ക്കാരം മാത്രമല്ല ജീവിതത്തിലെ കടമകള്‍ കടപ്പാടുകള്‍ എല്ലാം നഷ്ടപ്പെടുത്തി പ്രായ ഭേദമന്യെ സെക്സില്‍ ഏ൪പ്പെടാമെന്ന ശുദ്ധഭോഷ്കില്‍ വിവാഹ ബന്ധത്തിന് തന്നെ തകരാ൪ സംഭവിച്ച് കൊണ്ടിരിക്കുന്ന അമേരിക്കന്‍ സമൂഹത്തില്‍ ഇന്ത്യക്കാ൪ മാത്രമാണ് കുടുംബ ബന്തം തീവ്രമായികാണുന്നത്.ഇതിലും അമേരിക്ക‍ന്‍ മലയാളി പിറകിലോട്ടാണെന്നാ കേള്‍വി.കാരണം നമ്മള്‍ അനുകരണത്തിന്റെ ആശാന്‍മാരാണല്ലൊ.
അമേരിക്കയിലെത്തിയാല്‍ സ്വന്തം തള്ളയേയും തന്തയേയും മറക്കുന്ന പാരബര്യം മലയാളികളിലും കണ്ടു വരുന്നു.ഇതേതായാലും ഇന്ത്യന്‍ സംസ്കാരമല്ല.

Click here for the article
-AAN Thiruvanathapuram, അഹമ്മദാബാദ്,