ജിതേഷ്,
നല്ല കമന്ററി. കമ്യൂണിസം വിഭാവനം ചെയ്ത വെല്‍ഫയര്‍ സ്റ്റേറ്റ് ഒരളുവരെ പ്രായോഗികമാക്കിയിട്ടുള്ളത് വടക്കനമേരിക്കയിലും (യു.എസ്സ്.; കാനഡ) പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളിലുമാണ്. തൊഴിലാളികള്‍ക്ക് അവരുടെ സ്വാതന്ത്ര്യം അടിയറവയ്ക്കാതെ തന്നെ യൂണിയനുകളിലൂടെയും മറ്റും സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുന്നുണ്ട്.
ആശയതലത്തില്‍ ആകര്‍ഷണീയമാണെങ്കിലും (കൊളോണിയല്‍/ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതികള്‍ നിലവിലിരുന്ന സമയത്ത്) 21 നൂറ്റാണ്ടില്‍ കാലഹരണപ്പെട്ട അത്തരമൊരു ചിന്താഗതിക്ക് കേരളം പോലെ ലോകവിശേഷങ്ങള്‍ വൈകിയെത്തുന്ന സ്ഥലങ്ങളിലേ ആശയതലത്തില്‍ നിലനില്‍പ്പുണ്ടാകൂ.
പക്ഷേ, കേരളരാഷ്ട്രീയത്തില്‍ മതമൌലിക/പ്രീണനവാദികളെ ഫലപ്രദമായി ചെറുക്കുന്ന അവരുടെ റോള് വളരെ പ്രധാനപ്പെട്ടതാണ് എന്ന് എനിക്ക് തോന്നുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇല്ലാത്ത ഒരു കേരളം നരകമാകാന്‍ അധികനാള്‍ എടുക്കില്ല.
Click here for the article
-t.k., സാന്‍ ഹോസേ,