Monday, August 4, 2008

2and റേ:കമ്മ്യൂണിസ്സത്തെ അവഹേളിക്കുന്നവ൪

2and റേ:കമ്മ്യൂണിസ്സത്തെ അവഹേളിക്കുന്നവ൪

സുഹ്രത്തെ,
ഭൂമി ശാസ്ത്രപരമായി സവിശേഷതയുള്ള കേരളത്തിന്‍റെ ഭൂമി ധാരണയില്ലാതെ ഉപയോഗിച്ചതിന്‍റെ ദൂശ്യ ഭലങള്‍ ഈ തലമുറ അനുഭവിച്ച് കൊന്ടിരിക്കെ ഇത്തരമൊരു ച൪ച്ച അനിവാര്യമാണ്.നെല് ‍വയല്‍ ക്രിഷിയിടം മാത്രമല്ല.കേരളത്തിന്‍റെ മഴ കിണ൪ കൂടിയാണ്.അപ്പോള്‍ നമ്മുടേ കുടിവെള്ളം കൂടി മുടക്കുന്ന ഇത്തരം വയല്‍ നികത്തലുകള്‍ അനുവഡീക്കാന്‍ കഴിയുമൊ? ദുബൈല്‍ ഒന്നര ലിറ്റ൪ വേള്ളത്തിന് 2ദ൪ഹം കൊടുക്കണം.കിണറില്‍ നിന്നും കോരിക്കുടിച്ച് നടന്ന എനിക്ക് ദു:ഖം ഉണ്ടാക്കുന്നത് യാദ്രശ്ചികമല്ല.നാട്ടില്‍ പോയാല്‍ കുടിവെള്ളം കാശ് കൊടുത്തു വാങണം എന്ന അവസ്ഥ ഖേദകരം തന്നെ.ഭൂമിയുടെ ഉടമസ്ഥന്‍ നിലം നികത്തുബോള്‍ പതിനായിരക്കണക്കിന് ജനങളുടെ കുടി വെള്ളം കുടിക്കാനുള്ള സ്വാതന്ത്ര്യമില്ലാതാവുന്നത് കണ്ടില്ലെന്ന് നടിക്കരുത്.നെല്‍ വയല്‍ നികത്തുന്നതോടെ നികരുന്നത് ചെറുതോടുകളാണ്.നദികളും,കായലും കടലും പരസ്പരം ബന്തപ്പെടുത്തുന്ന ഉള്‍നാടിലെ ചെറുതോടുകള്‍ മാലിന്യങളുടെ ഫില്‍റ്ററിംഗ് പ്രക്രതി ദത്തമായി നി൪വഹിക്കുകയാണ്.വെള്ളത്തിന്‍റെ പ്രക്തിദത്തമായ ഈ ഒഴുക്ക് നില്‍ക്കുന്നതോടെ പലയിടങളില്‍ വെള്ളക്കെട്ട് ഉണ്ടാകുകയും കൂത്താടി പെരുകി ചിക്കന്‍ ഗുനിയ പോലുള്ള രോഗങള്‍ വന്നത് നാം അറിയണം.മണ്‍ മറഞ്ഞ മന്തു രോഗവും,മലബനിക്കും കാത്തിരിക്കുക.

സുഹ്രത്തെ നമ്മുടേ ക൪ഷകരല്ല നിലം നികത്തുന്നത്.തൊഴിലാളികളെ കിട്ടാതായതോടെ പലരും നെല്‍ ക്രിഷി നി൪ത്തി.കുറഞ്ഞ വിലക്ക് നെല്‍ വയല്‍ വാങി നികത്തുന്നത് റിയല്‍ എസ്റ്റേറ്റ്കാരണ്.നെല്‍ വയല്‍ നികത്താന്‍ ഉപയോഗിക്കുന്നതോ ജലനിധിയായ കുന്നുകള്‍!!! ഇതിനൊക്കെ കണ്ണടച്ച് നമ്മുടെ രാഷ്ടീയക്കാ൪ നാട്ടില്‍ മുഴുവന്‍ മഴക്കിണറുകള്‍ കുത്തി!!!!!!

ഭൂമിയുടെ ഉടമസ്ഥന്‍റെ സ്വാതന്ത്ര വിനിമയ അവകാശം പോലെ സംരക്ഷിക്കേണ്ടതാണ് ഭുമിയിലെ ജീവ പ്രക്രിയകള്‍.അതിനുള്ള അവബോധം ഉണ്ടാവണം.

ഇതുവരെ ശരിയായൊരു ട്രെയിനേജ് സംവിധാനം ഒരുങാത്ത കേരളത്തിലെ നഗരങളില്‍ കെട്ടീപോക്കുന്ന കെട്ടിടങള്‍ കേരളത്തില്‍ നുരയുന്ന ദുരയുടെ സ്വാതന്ത്ര്യത്തിന്‍റെ ചൂണ്ട് പലകയാണ്.


മുതലാളിത്തം അഥവാ താന്നോന്നിത്തം
മതവും കമ്മ്യുണിസ്റ്റും..............തുടരാം.

Click here for the article
-A.NOUSHAD, DUBAI,