സുഹ്രത്തെ,
ഗുണ്ടായിസ്സം കമ്മ്യൂണിസ്സത്തിന്റെ ഉല്‍പന്നമാണെന്ന മിധ്യാധാരണ മാറിയാലെ കമ്മ്യൂണിസ്സത്തെ പറ്റിയും കമ്മ്യൂണിസ്റ്റ്കാരെ കുറിച്ചുള്ള തെറ്റിധരണമാറുകയുള്ളു.കമ്മ്യൂണിസ്സത്തില്‍ വ്യക്തികളുടെ സ്വാതന്ത്ര്യം നിശേധിക്കുന്നില്ല.സാമൂഹിക അവബോധം പരമ പ്രധാനമാണ്.പ്രധിബദധത മുഖ്യഘടകമാണ്.
താന്കള്‍ സൂചിപ്പിക്കുന്നത് നാട്ടിലെ ചുമട്ട് തൊഴിലാളികളുടെ ചില പ്രശ്നങളാണ്.അതിലെ രണ്ട് വശങള്‍ കാണാതെ ഏകപക്ഷീയമായി കമ്മ്യൂണിസ്സത്തെ പഴിചാരുന്നതില്‍ അ൪ത്ഥമില്ല.സ്ഥിരവരുമാനമോ,ജോലിഉറപ്പോ ഇല്ലാതിരുന്ന ചുമട്ട് തൊഴിലാളികളെ വാണിജ്യമേഘലയില്‍,കവലകളില്‍ സംഘടിപ്പിച്ചതിന്‍റേ ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റ് പാ൪ട്ടികള്‍ക്കാണ്,പിന്നീട് എല്ലാ രാഷ്ടീയപാ൪ട്ടികള്‍ക്കും ചുമട്ട് തൊഴിലാളി സംഘടനകള്‍ ഉണ്ടായി.കയ്യൂക്ക് ചിലയിടങളില്‍ പൊതുജനവികാരം അവ൪ക്കെതിരായി എന്നത് വാസ്ഥവമാണ്.പക്ഷെ,താന്കള്‍ കരുതും പോലെ കമ്മ്യൂണിസ്സത്തിന് അതില്‍ പന്കില്ല.
മാന്യമായ തൊഴില്‍ സംസ്കാരം ചുമട്ട് തൊഴിലാളികളില്‍;എല്ലാ രാഷ്ടീയ പാ൪ട്ടികളുടെ ചുമട്ട് തൊഴിലാളി സംഘടനകളും_വള൪ത്തിയെടുത്താല്‍ ഇത്തരം പരാധികള്‍ ഇല്ലാതാകും.
ചുമട്ട് തൊഴിലാളികളുടെ അപക൪ഷധാ ബോധവും മദ്യപാനവും ചിലയിടങളിലെന്കിലും അവരെ മാനുഷിക പരിഗണനയില്ലാത്തവരായി അധ:പതിപ്പിച്ചിട്ടുണ്ട്.അതിന്‍റെ ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റ്കാരില്‍ മാത്രം അടിച്ചേല്‍പ്പിക്കരുത്.ചുമട്ട് തൊഴിലാളികളുടെ കുടുംബങള്‍ മാന്യമായ ജീവിതം പുല൪ത്തട്ടെ.
താന്കളുടെ ക൪ഷക ചോദ്യം എന്നില്‍ ചിരിയാണ് ഉണ൪ത്തിയത്.ഏത് ക൪ഷകരെയാണ് കമ്മ്യൂണിസ്റ്റ്കാ൪ എതി൪ത്തത്.
തെങില്‍ നിന്നും കമുകിലേക്ക്,റബറില്‍ നിന്നും വാനിലയിലേക്കും, കൊക്കോയിലേക്ക് ഇങനെ ലാഭ നഷ്ടമനുസരിച്ച് ക൪ഷക സ്വാതന്ത്ര്യമാണ് നാം കണ്ടത്.
പിന്നെ താന്കള്‍ പറയുന്നത് നെല്‍വയലിന്‍റേതാണ്.അത് ച൪ച്ച ചെയ്യണം......................തുടരാം
Click here for the article
-A.NOUSHAD, DUBAI,